binu-death

TOPICS COVERED

ആറ് പേർക്ക് പുതു ജീവനേകി സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം ശിവദം വീട്ടിൽ എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഹൃദയം രാവിലെ റോഡ് മാർഗ്ഗം കോട്ടയത്തേയ്ക്ക്  കൊണ്ടുപോകും.

മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. കരൾ , വൃക്കകൾ , നേത്രപടലങ്ങൾ എന്നിവ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പുതുജീവൻ നൽകും. 

Organ Donation in Kerala Gives New Life to Six:

Organ donation in Kerala has given new life to six individuals following the recent cadaver organ donation. This act of generosity, with the organs of S Binu, a resident of Kollam, being donated after brain death was confirmed, highlights the ongoing success of organ transplantation initiatives.