ഇടുക്കിയിലെ പട്ടയഭൂമിയിലെ നിര്‍മാണ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതുള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളുമായി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം. വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം 14 ലക്ഷം രൂപയാക്കി. നിലവില്‍ 10 ലക്ഷമാണ്. സംസ്ഥാന സിനിമാ നയത്തിനും അംഗീകാരം നല്‍കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിനിമാനയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

തെരുവോരത്തു കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് സമഗ്രപാക്കേജും, അമൃത ആശുപത്രിയുടെ വികസനത്തിന് എറണാകുളം ഇടപ്പള്ളിയിലെ 350 ഏക്കര്‍ സ്ഥലം ഭൂപരിഷക്കരണ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. മന്ത്രിസഭാ യോഗം നാളെയും ചേരും. ഏഴുമണിക്ക് ഒാണ്‍ലൈനായാണ്  യോഗം ചേരുക 

പ്രധാനപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങള്‍ ഇവയാണ് 

 

1. വന്യജീവി ആഗ്രമണങ്ങളില്‍ജീവന്‍നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം 14 ലക്ഷം രൂപയാക്കി. നിലവില്‍ 10 ലക്ഷമാണ്. ഇതിനൊപ്പം നാലുലക്ഷം കൂടി കൂട്ടി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു

2. പട്ടയഭൂമിയിലെ കെട്ടിടനിര്‍മാണത്തിനുള്ള നിയന്ത്രണം മാറ്റി. ഇതിനുള്ള ചട്ടങ്ങള്‍ അംഗീകരിച്ചു

3. സംസ്ഥാന സിനിമാ നയത്തിന് അംഗീകാരം . ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിനിമാനയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

4. തെരുവോരത്തു കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് സമഗ്രപാക്കേജ്

5. അമൃത ആശുപത്രിയുടെ വികസനത്തിന് എറണാകുളം ഇടപ്പള്ളിയിലെ 350 ഏക്കര്‍ സ്ഥലം ഭൂപരിഷക്കരണ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി 

ENGLISH SUMMARY:

Kerala cabinet decisions today brought significant changes, including the removal of construction restrictions on pattayam land in Idukki and an increased compensation of 14 lakh rupees for families who lost lives due to wildlife attacks. The cabinet also approved the state cinema policy, a comprehensive package for street children's rehabilitation, and exempted 350 acres of land for Amrita Hospital's development from land reforms.