dosa

TOPICS COVERED

പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ നിന്ന് ജനപ്രിയ വിഭവങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങി. കൂടുതൽ പാചകവാതകം ഉപയോഗിക്കേണ്ടി വരുന്ന ദോശ, ഊത്തപ്പം തുടങ്ങിയ വിഭവങ്ങള്‍ക്കാണ് ആദ്യം പിട‌ിവീണത്. 

അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്ന് രക്ഷതേടിയുള്ള ആദ്യമാര്‍ഗമെന്ന നിലയിലാണ് കൂടുതല്‍ പാചകവാതകം ആവശ്യമുള്ള വിഭവങ്ങളില്‍ പിടിവീണത്. ദോശ, ഊത്തപ്പം, അപ്പം, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം ചില സൈഡ് ഡിഷുകളും വന്‍നഗരങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലെ നിയന്ത്രണം മാറ്റിയില്ലെങ്കില്‍ ചായ കുടിയും കാപ്പി കുടിയും കുറയ്ക്കേണ്ടി വരും.

ഹോട്ടലുകൾക്ക് ആവശ്യമായ വാണിജ്യ എൽപിജിയുടെ 50 ശതമാനമെങ്കിലും സർക്കാർ ഉറപ്പുവരുത്തണമെന്നും, ശേഷിക്കുന്ന ആവശ്യം ബദൽ മാർഗങ്ങളിലൂടെ ഭാഗികമായി പരിഹരിക്കാമെന്നുമാണ് ഹോട്ടലുടമകള്‍ പറയുന്നത്. 

ENGLISH SUMMARY:

LPG shortage is severely impacting hotels, leading to the disappearance of popular dishes like dosa and uthappam. Restaurateurs are urging the government to ensure at least 50% of commercial LPG needs are met to prevent further disruptions and potential closures.