കഴിഞ്ഞ ഏഴ് ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന റിലേ നിരാഹാര സമരം അവസാനിപ്പിച്ച വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ഇടത് എംപി എഎ റഹിം. ഇന്ന് രാവിലെ മുതൽ ഉദ്യോഗാർത്ഥികളുമായി നടത്തിയ ചർച്ചകളുടെയും ആശയവിനിമയത്തിന്റെയും തുടർച്ചയായാണ് സമരം നിരുപാധികം പിൻവലിക്കാൻ അവര്‍ തീരുമാനിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഉദ്യാഗാര്‍ഥികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കുന്ന ചിത്രവും അദ്ദേഹം പങ്കിട്ടു.
'ഉദ്യോഗാർത്ഥികളുടെയും തൊഴിലന്വേഷകരുടെയും വിഷയങ്ങളിൽ എന്നും അനുഭാവപൂർണ്ണമായ നിലപാടാണ് ഡിവൈഎഫ്ഐയും , സിപിഐഎമ്മും , ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.
ആ നിലപാടുകളിലുള്ള വിശ്വാസം വ്യക്തമാക്കിക്കൊണ്ടാണ് റാങ്ക് ഹോൾഡേഴ്സ് തങ്ങളുടെ സമരം അവസാനിപ്പിച്ചത്. തൊഴിലന്വേഷകരുടെ പ്രശ്നങ്ങൾ പരിഗണിക്കാനും അവർക്ക് അർഹമായത് ഉറപ്പാക്കാനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പിലുമാണ് എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സിന്‍റെ സമരത്തിന് തിരശ്ശീല വീണത്'. – റഹിം വ്യക്തമാക്കുന്നു.