പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭയായി അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെന്തക്കോസ്‌ത് ഉൾപ്പെടെയുള്ള എസ്‌സിസിസി, പരിവർത്തിത ക്രൈസ്‌തവര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും മൂന്നംഗ സമിതിയെ നിയമിക്കും. ഐഎഎസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് സമിതി അംഗങ്ങള്‍.
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. സംഘടന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നൽകികുകയും ചെയ്തു.
ആരാധനാലയം നിർമിക്കാനുള്ള തടസങ്ങൾ മാറ്റുക, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ ആനുപാതികമായി നൽകുക, ദലിത് ക്രൈസ്തവ സംവരണം അനുവദിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടു വെച്ചിട്ടുണ്ട്.
മന്ത്രിസഭാ തീരുമാനങ്ങള്‍
1. കോളസ്ഡ് വനിതാ കേഡറിലെ 86 സബ് ഇന്‍സ്പെക്ടര്‍തസ്തികകള്‍ സിവില്‍പൊലീസ് കേഡറിലേക്ക് മാറ്റും
2. സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇനിമുതല്‍അപ്രന്‍റിസ് ട്രെയിനികളെ നിയമിക്കും ഇവര്‍ക്ക് സൈറ്റൈപെന്‍റ് നല്‍കാന്‍പ്ളാന്‍ഫണ്ട് ഉപയോഗിക്കാം
3. കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡിന് പെന്‌ഷനും ആനുകൂല്യങ്ങളും നല്‍കാന്‍വായ്പ എടുക്കുന്നതിന് അനുമതി. മറ്റ് ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നാണ് വായ്പ എടുക്കുക
4. പരുക്കിനെ തുടര്‍ന്ന് കായിക മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നിഷ ജോണിനെ പൊതുമരാമത്ത് വകുപ്പില്‍ ക്ളാര്‍ക്ക് തസ്തികയില്‍ നിയമിച്ചു.
5. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 214 കരാര്‍, ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തും
6. കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് പകുത്തു നല്‍കിയ തീരുമാനം ഒരു വര്‍ഷത്തേക്ക് നീട്ടി
7. സ്മാര്‍ട്ട് മീറ്റര്‍ രണ്ടാം ഘട്ടത്തിന് KSEBL നല്‍കിയ പദ്ധതി നിര്‍ദേശത്തിന് അംഗീകാരം നല്‍കിയ ഉത്തരവ് മന്ത്രിസഭ സാധൂകരിച്ചു
8. പ്രമോജ് ശങ്കറിനെ കെ.സ് .ആര്‍ടിസി ചെയര്‍മാനും എംഡിയുമായി നിമിച്ചു. സിറിയക്ക് ജോര്‍ഡ് അഗ്രോമിഷ്യനറി കോര്‍പ്പറേഷന്‍ എംഡിയാകും
9. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കരുന്തലിന്‍റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി
10.റബ്കോ സര്‍ക്കാരിന് നല്‍കാനുള്ള 520 കോടി സര്‍ക്കാരിന്‍റെ ഇക്വിറ്റിയാക്കി
11.പട്ടികജാതി പട്ടിക വര്‍ഗ കോര്‍പ്പറേഷന് നല്‍കി സര്‍ക്കാര്‍ ഗ്യാരണ്ടി 5 ല്‍ നിന്ന് 20 വര്‍ഷമായി നീട്ടി
12. ബവറിജസ് ഒൗട്ട്‌ലെറ്റുകളിലെ ജീവനക്കാര്‍ക്ക് പ്രതിദിന അലവന്‍സ് 550 രൂപയായി കേഡര്‍ വ്യത്യാസമില്ലാതെ വര്‍ധിപ്പിച്ചു.