സ്കൂളിലെ വിദ്യാര്‍ഥികളേയും പൂര്‍വ വിദ്യാര്‍ഥികളെയും ഒരുമിപ്പിച്ച് ഒരു ഹ്രസ്വചിത്രം ഒരുക്കിയിരിക്കുകയാണ് കോന്നി റിപ്പബ്ലിക്കന്‍ സ്കൂള്‍. അധ്യാപകരും ചിത്രത്തിലെ അഭിനേതാക്കളായി. എ.ഐ. ഉപയോഗിച്ചാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയത്.
ഐഎഎസ് കൊതിയ്ക്കുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയുടേയും റബര്‍ പ്ലാന്‍റേഷനിലെ തൊഴിലാളിയായ അമ്മയുടെ ജീവിതമാണ് നിന്നോളം എന്ന് പേരിട്ട ഹ്രസ്വചിത്രം പറയുന്നത്. എല്ലാം തകര്‍ന്നു എന്ന് തോന്നുന്നിടത്തും നിന്നുമുള്ള തിരിച്ചുവരമാണ് പ്രമേയം. പ്ലാന്‍റേഷനാണ് 30 മിനിറ്റുള്ള ചിത്രത്തിന്‍റെ പശ്ചാത്തലം.
തെറ്റിദ്ധരിക്കപ്പെടുന്ന സൗഹൃദങ്ങളുടേയും സ്നേഹത്തിന്‍റെയും കൂടി കഥയാണ് പറയുന്നത് എന്ന് അധ്യാപികയായ അപ്സര ഉല്ലാസ് പറയുന്നു. അധ്യാപകായ അപ്സരയും, വിധുവും ആണ് ടാപ്പിങ് തൊഴിലാളികളായ അമ്മമാരുടെ വേഷം ചെയ്തത്. അധ്യയവര്‍ഷത്തിന്‍റെ തുടക്കം മുതല്‍ കഥാചര്‍ച്ചകള്‍ തുടങ്ങി. ഓഡിഷനിലൂടെയാണ് വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച അഭിനേതാക്കളെ കണ്ടെത്തിയത്. ചലച്ചിത്ര പ്രവര്‍ത്തകനായ അയ്യപ്പദാസാണ് സ്കൂളിന് വേണ്ടി ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.