nattusoothram

TOPICS COVERED

മനോരമ ന്യൂസ് നാട്ടുസൂത്രം സീസണ്‍ മൂന്നിലെ ഫൈനല്‍ റൗണ്ട് എപ്പിസോഡുകള്‍ ഇന്നു മുതല്‍.  തിരഞ്ഞെടുക്കപ്പെട്ട 12 ആശയങ്ങളുടെ നടത്തിപ്പുകാര്‍ നേരിട്ടെത്തി പദ്ധതികള്‍ വിശദീകരിക്കും.  മുന്‍ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസണ്‍ അധ്യക്ഷയായ ജൂറി തിരഞ്ഞെടുക്കുന്ന മൂന്ന് ആശയങ്ങള്‍ക്കാണ് പുരസ്കാരം.

പ്രേക്ഷകര്‍ നിര്‍ദേശിച്ചതും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതുമായ പദ്ധതികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവയുടെ പിന്നണിക്കാരാണ് ഫൈനല്‍ റൗണ്ടില്‍ എത്തുന്നത്. മുന്‍ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസണ്‍, സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുള്ള, സിനിമാ–നാടക താരം പി.പി.കുഞ്ഞികൃഷ്ണന്‍ എന്നിവരടങ്ങുന്ന  ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.  മുന്‍ പതിപ്പുകളില്‍  നിന്ന് വ്യത്യസ്തമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പുറമേ വ്യക്തികളും, സ്ഥാപനങ്ങളും കൂട്ടായ്മകളും നടപ്പാക്കിയ ജനകീയവും നൂതനുവായ ആശയങ്ങളും  ഇത്തവണത്തെ നാട്ടുസൂത്രത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. 

ശനി ഞായര്‍ ദിവസങ്ങളില്‍ രാതി എഴ് മുപ്പതിനാണ് സംപ്രേക്ഷണം. പോയ വര്‍ഷത്തെ ഏറ്റവും മികച്ച ആനുകാലിക പരിപാടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് നാട്ടുസൂത്രത്തിനായിരുന്നു. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് ഇത്തവണയും  ഈ ഉദ്യമത്തില്‍ മനോരമ ന്യൂസിനൊപ്പം പങ്കാളിയാകുന്നത്.

ENGLISH SUMMARY:

Nattusuthram Season 3's final round episodes begin today, showcasing 12 selected ideas presented by their implementers. This Manorama News program, recognized with a state TV award, highlights innovative local development projects from Kerala.