TOPICS COVERED

ഒരു പൂപ്പാട കാഴ്ച. അത് വെറും പൂപ്പാടമല്ല അവിടെ നിന്ന് കിട്ടുന്ന വരുമാനത്തിലെ മുപ്പത് ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഉപയോഗിക്കുന്നുണ്ട്. മൂന്ന് ഏക്കറില്‍ നിറയെ ബനന്ധിപൂക്കളും രണ്ടേക്കറില്‍ സൂര്യകാന്തിയും. കാണാനെത്തുന്നവര്‍ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്.

രണ്ടു മാസത്തിലധികമായി ഉറക്കമൊഴിച്ചുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പൂപ്പാടം. മറ്റൊന്ന് ടൗണിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നത് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന ഇടുക്കി നെടുങ്കണ്ടം പഞ്ചായത്താണ്.

മാലിന്യം ജൈവവളമാക്കിയാണ് ഈ ലാഭം നേടുന്നത്. മറ്റൊരു പുത്തന്‍ ആശമാണ് നീന്തി വാ മക്കളേ. വെള്ളത്തില്‍ വീണുള്ള മരണങ്ങള്‍ പതിവായതോടെയാണ് മുക്കം നഗരസഭ നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതി ആരംഭിച്ചത്. ഇതിനോടകം രണ്ടായിരത്തിലധികം കുട്ടികള്‍ പദ്ധതിയുടെ ഭാഗമായി.

ENGLISH SUMMARY:

This flower farm is more than just a beautiful sight; a significant portion of its revenue goes towards charitable activities. The farm, spanning three acres of marigolds and two acres of sunflowers, charges a modest entrance fee, with its success a testament to dedicated effort.