ആറ്റുകാൽ പൊങ്കാല കഴിഞ്ഞതിന് പിന്നാലെയുള്ള മാലിന്യ നീക്കത്തിൽ സർക്കാരും കോർപ്പറേഷനും നേർക്കുനേർ പോരിനിടെ എന്തായി യഥാർഥ മാലിന്യ സംസ്കരണം. ആറ്റുകാൽ ക്ഷേത്ര പരിധിയിൽപ്പെടുന്ന വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഭൂരിഭാഗം സ്ഥലങ്ങളിലെയും മാലിന്യം നീക്കിയിട്ടുണ്ട്. ഇട റോഡുകളിൽ ചില ഭാഗങ്ങളിൽ കൂട്ടിയിട്ടിരുന്ന മാലിന്യം പ്രത്യേക ദൗത്യസംഘം സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ആറ്റുകാൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നീക്കേണ്ട മാലിന്യം കോർപ്പറേഷൻ സ്വന്തം നിലയിൽ സംസ്കരിച്ചതോടെ ആറ്റുകാൽ ക്ഷേത്ര പരിസരം പൂർണമായും മാലിന്യമുക്തമായി.