മന്ത്രി വീണാ ജോര്‍ജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ 5 കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ജില്ലാ പ്രസിഡന്റ് അതുല്‍, അക്ഷയ്, മുബാസ്, യാസിന്‍, ബിദുല്‍ എന്നിവരാണ് റിമാന്‍ഡിലായത്. ആക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

സംഘംചേര്‍ന്ന് ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. വീണാ ജോര്‍ജിന്റെ കഴുത്തിനാണ് ക്ഷതമേറ്റതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. എംആര്‍ഐ സ്കാനിങ് അടക്കം വിദഗ്ധ പരിശോധന വേണം. വിദഗ്ധസമിതിയാണ് മന്ത്രിയെ പരിശോധിക്കുന്നത്.

കണ്ണൂരിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറാനായി ആരോഗ്യമന്ത്രി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കെ എസ് യു പ്രതിഷേധം. കരിങ്കൊടി കാണിക്കാനെത്തിയ സമരക്കാരെ പൊലീസ് ബലമായി പിടിച്ചുനീക്കുന്നതും, ഇതിനിടയില്‍ മന്ത്രി സമരക്കാര്‍ക്കെതിരെ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴുത്തിലും കയ്യിലും പരുക്കേറ്റെന്നും പ്രതിഷേധക്കാര്‍ മര്‍ദിച്ചതാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

ENGLISH SUMMARY:

Veena George, Kerala Minister, attack case involves the arrest of 5 KSU workers who have been remanded. The incident occurred during a protest at the railway station.