കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് അപകടത്തില്‍ മരണം നാലായി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദ് മരിച്ചത്. ചുമട്ടു തൊഴിലാളികളായ ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരുടെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 11 30 ഓടെയാണ് നാല് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
വലിയങ്ങാടിയില്‍ ചുമടിറക്കി വിശ്രമിക്കാനിരുന്നവര്‍ക്ക് മുകളിലേക്കാണ് ഒന്നാം നിലയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണത്. ജബ്ബാറും അഷ്റഫും ബീച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ബഷീറും വിനോദും മരിച്ചത്. കാലിന് പരുക്കേറ്റ ജലീല്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ചുമട് ഇറക്കുന്ന തിരക്കായതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ വിശ്രമിക്കാനെത്തിയിരുന്നില്ല.
മരിച്ച മൂന്ന് പേരുടെയും മ്യതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടതിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിന് തൊഴിലാളികള്‍ ഓടികൂടുന്ന ദ്യശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. തൊഴിലാളികളുടെ മരണത്തിനുത്തരവാദി കോര്‍പ്പറേഷന്‍ ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആരോപിച്ച് ബിജെപിയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ മുറിയിലെ മേശയില്‍ കരിങ്കൊടി വിരിച്ചു. കോര്‍ഷേറന്‍ സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസും ഉപരോധിച്ചു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അപകടമുണ്ടായ കെട്ടിടത്തിന്‍റെ ഫിറ്റ്‌നെസിനെ ചൊല്ലി കോര്‍പ്പറേഷന്‍ രണ്ടുതട്ടില്‍. കെട്ടിടത്തിന് ഫിറ്റ്നെസുണ്ടെന്ന് മേയര്‍ പറഞ്ഞെങ്കിലും കോര്‍പ്പറേഷന്‍ സെക്രട്ടറി ഇത് നിഷേധിച്ചു. തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദി കോര്‍പ്പറേഷന്‍ ആണെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. വലിയങ്ങാടിയിലെ അപകടമുണ്ടായ കെട്ടിടം ഏതുനിമിഷം തകര്‍ന്നുവീഴാറായ അവസ്ഥയിലായിരുന്നു. വിവിധയിടങ്ങളില്‍ വിള്ളലുകളും വീണിരുന്നു. എന്നാല്‍ കൃത്യമായ അറ്റകുറ്റപണി പോലും നടക്കാത്ത കെട്ടിടത്തിന് ഫിറ്റ്‌നെസുണ്ടെന്നായിരുന്നു അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മേയറുടെ പ്രതികരണം. എന്നാല്‍ മേയറുടെ ഈ വാദത്തെ തള്ളുന്നതായിരുന്നു കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പ്രതികരണം. 2023 ല്‍ എന്‍ജിനിയറിങ് വിഭാഗം കാലപഴക്കം വന്ന കെട്ടിടമാണെന്നും പൊളിച്ചുനീക്കണമെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ എന്‍ജീനിയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് സെക്രട്ടറി പറഞ്ഞു. ഡിപിആര്‍ തയാറാക്കാന്‍ താത്പര്യപത്രം അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാപാരികളുടെ മൂന്നുവര്‍ഷത്തെ ലൈസന്‍സിന്‍റെ കാലാവധി കഴിയാത്തതാണ് വ്യാപാരികളെ മാറ്റാതിരുന്നതിന്‍റെ കാരണം.