mm

TOPICS COVERED

സര്‍ക്കാര്‍ നേരിട്ട് വിപണിയിലിറക്കുന്ന വിദേശ മദ്യമായ മിന്നല്‍ മാജിക്കിന്‍റെ ഉല്‍പാദനത്തിനായുള്ള മലബാര്‍ ഡിസ്റ്റലറീസ് മദ്യ പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു. എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിദിനം ഒരു ലക്ഷത്തി എണ്ണായിരം ലിറ്റര്‍ മദ്യമാണ് പ്ലാന്‍റില്‍ ഉല്‍പാദിപ്പിക്കുക.

ജവാനു ശേഷം മറ്റൊരു ജനപ്രിയ മദ്യ ബ്രാന്‍ഡിന് കൂടി സര്‍ക്കാര്‍ തുടക്കമിടുകയാണ്. മിന്നല്‍ മാജിക്കിന്‍റെ ഉല്‍പാദനത്തിനായി പാലക്കാട് മോനേന്‍പാറയിലെ മലബാര്‍ ഡിസ്റ്റലറീസ് പ്രവര്‍ത്തം ആരംഭിച്ചു. ത്രീ ലൈന്‍ സ്വയം നിയന്ത്രിത ബോട്ടിലിംങ് പ്ലാന്‍റില്‍ പ്രതിദിനം 13,500 കെയ്സ് വീതം മദ്യം ഉല്‍പാദിപ്പിക്കാന്‍ കഴിയും. അര ലിറ്റര്‍ ബോട്ടിലായാണ് മിന്നല്‍  മാജിക് വിപണിയിലെത്തുക. ജവാന്‍ റം ബ്രാന്‍ഡുമായി അധികം വ്യത്യാസമില്ലാത്ത വിലയാകും മിന്നല്‍ മാജിക്കിനും. 

തിരുവല്ലയില്‍ ട്രാവന്‍കൂര്‍ ഷുഗേഷ്സ് ആന്‍ഡ് കെമിക്കല്‍സില്‍ നിര്‍മ്മിക്കുന്ന ജവാന്‍ മദ്യത്തിന്‍റെ അതെ രീതിയില്‍ തന്നെയാണ് മിന്നല്‍ മാജിക്കിന്‍റെയും ഉല്‍പാദനം. 75000 ചതുരശ്ര അടിയിലാണ് മദ്യ പ്ലാന്‍റ്. ഉല്‍പാദനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മലമ്പുഴയില്‍ നിന്നും, പിന്നീട് മഴവെള്ള സംഭരണിയില്‍ നിന്നുമാകും വെള്ളമെടുക്കുക. ഒരു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം വേണ്ടി വരുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the commencement of operations at Malabar Distilleries for the production of 'Minnal Magic', a new foreign liquor brand launched by the Kerala government. This plant, inaugurated by Excise Minister M B Rajesh, is set to produce 108,000 liters of liquor daily, entering the market with a price point comparable to the popular 'Jawan' rum.