kandaru-rajeevaru-1

ശബരിമല സ്വർണക്കൊള്ളയില്‍ ഇ.ഡിക്ക് മുന്നിലേക്ക് തന്ത്രിയും. തന്ത്രി കണ്ഠരര് രാജീവർക്ക് ഇ.ഡി സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം മുന്‍ പ്രസിഡന്റ് എൻ.വാസുവിനും സമൻസ് അയച്ചു. രണ്ട് കോടിയുടെ നിക്ഷേപങ്ങളിലും തന്ത്രിക്ക് ക്ലീന്‍ചിറ്റ്. തന്ത്രി കണ്ഠര് രാജീവരുടെ നിക്ഷേപങ്ങളിലെ ദുരൂഹത കോടതി തള്ളി.  സാമ്പത്തിക ഇടപാടില്‍ ദുരൂഹതയെന്ന എസ്ഐടി വാദം അംഗീകരിച്ചില്ല. ദക്ഷിണ ഇനത്തിലെ വരുമാനം സ്വാഭാവികം എന്ന് കോടതി. തന്ത്രിയും പോറ്റിയും തമ്മിൽ പരിചയമെന്ന വാദവും തള്ളി. Also Read: അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്‍റെ പ്രതികാരം; കുരുക്കി തന്ത്രി കണ്ഠര് രാജീവര് .

അതേസമയം, ശബരിമല സ്വർണ്ണ കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ വിടാതെ എസ്. ഐ .ടി. തന്ത്രിക്ക് ജാമ്യം നൽകിയ കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് ആലോചന. ഹൈക്കോടതിയിലാകും എസ്ഐടി അപ്പീൽ നൽകുക. തന്ത്രിക്കെതിരായി തെളിവിന്റെ തരി പോലും കണ്ടെത്താൻ അന്വേഷണസംഘത്തിന് ആയിട്ടില്ല എന്നായിരുന്നു കോടതി വിലയിരുത്തൽ.

എന്നാൽ തെളിവുകൾ വിലയിരുത്തിയതിൽ കോടതിക്ക് പാളിച്ച സംഭവിച്ചുവെന്നും ശബരിമലയിലെ നിർണായക തീരുമാനങ്ങളിൽ തന്ത്രിക്ക് അധികാരമില്ലെന്ന കോടതി വിലയിരുത്തൽ തെറ്റെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകാൻ ഒരുങ്ങുന്നത്.

ENGLISH SUMMARY:

The Enforcement Directorate (ED) has summoned Tantri Kantarar Rajeevar in connection with the Sabarimala gold smuggling case. He has been asked to appear for questioning in the first week of March. Former Devaswom Board president N. Vasudevan has also been issued a summons.