congress-protest

TOPICS COVERED

കോന്നി മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്ററിട്ട വിദ്യാര്‍ഥിയുടെ കൈ വളഞ്ഞതില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിയില്‍ പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ എന്നായിരുന്നു സൂപ്രണ്ടിന്‍റെ മറുപടി

കോന്നി സ്വദേശി 14വയസുള്ള തന്‍സീന്‍റെ കയ്യ് വളഞ്ഞതിലാണ് പ്രതിഷേധം.പൊലീസ് തയാറാകും മുന്‍പ് ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് വളപ്പിലേക്ക് തള്ളിക്കയറി.പൊലീസുമായി പിടിവലിയായി.ചിലരുടെ ഷര്‍ട്ട് കീറി

ഒടുവില്‍ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ തടഞ്ഞു വച്ചു.പരിമിതമായ സൗകര്യങ്ങളേയുള്ളുവെന്നും ഡോക്ടറോട് വിശദീകരണം തേടിയെന്നും സൂപ്രണ്ട് പറഞ്ഞു.കയ് തന്നെ ശരിയാകുമെന്ന വിചിത്ര ന്യായവും പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കടുത്ത പ്രതിഷേധമെന്ന് ഡിസിസി പ്രസിഡന്‍റ് കഴിഞ്ഞ നവംബറിലാണ് തന്‍സീന്‍റെ കയ്യില്‍ ശസ്ത്രക്രിയക്ക് ശേഷം പ്ലാസ്റ്റര്‍ ഇട്ടത്.ഫെബ്രുവരിയില്‍ പ്ലാസ്റ്റര്‌ മാറ്റിയപ്പോഴാണ് വളവ് കണ്ടത്.മെഡിക്കല്‍ കോളജ് തൃപ്തികരമായി ഇടപെടാതെ വന്നതോടെ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി.തുടയില്‍ നിന്ന് എല്ലിന്‍റെ ഭാഗമെടുത്ത് ഗ്രാഫ്റ്റ് ചെയ്യേണ്ടി വന്നിരുന്നു.

ENGLISH SUMMARY:

Konni Medical College faced protests from Congress activists due to a student's arm being bent after receiving a plaster cast. Hospital authorities cited limited facilities and promised further investigation, while the student underwent corrective surgery due to the alleged medical negligence.