നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായ മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടി പോപ്പുലര്‍ ഫ്രണ്ടിന്‍റെ  മാസ്റ്റര്‍ ട്രെയിനറെന്ന്  ദേശീയ അന്വേഷണ ഏജന്‍സി. പത്തുവര്‍ഷം സംസ്ഥാനത്തുടനീളം  ആയുധപരിശീലനം നടത്തി. നൂറുകണക്കിന് യുവാക്കള്‍ക്കാണ് പരിശീലനം നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പിഎഫ്ഐ നിരോധിച്ചപ്പോള്‍ വളാഞ്ചേരിയില്‍ ആക്രിക്കട നടത്തി. മൂന്നുവര്‍ഷമായി യുഎഇയില്‍ ആയിരുന്നുവെന്നും എന്‍ഐഎ പറയുന്നു. അന്വേഷണം യുഎഇയിലേക്ക് എന്‍ഐഎ വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

വിദേശത്ത് ഒളിവിലായിരുന്ന മൊയ്തീന്‍കുട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എന്‍ഐഎ പിടികൂടിയത്. പിഎഫ്എ തീവ്രവാദക്കേസിലെ 70–ാംപ്രതിയാണ് മൊയ്തീന്‍കുട്ടി. മുവാറ്റുപുഴയില്‍ അധ്യാപകന്‍റെ  കൈവെട്ടിയ കേസിലും ഇയാള്‍ പ്രതിയാണെന്നാണ് വിവരം .  മൊയ്തീന്‍കുട്ടിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴുലക്ഷം രൂപ എന്‍ഐഎ   പാരിതോഷികം  പ്രഖ്യാപിച്ചിരുന്നു. 

ENGLISH SUMMARY:

The National Investigation Agency (NIA) has arrested Moideenkutty, a key leader and 'master trainer' of the banned Popular Front of India (PFI), at Nedumbassery International Airport. Moideenkutty, a resident of Valanchery in Malappuram, had been absconding in the UAE since the organization was proscribed in 2022. Officials identify him as a major coordinator for arms training, allegedly having trained hundreds of youths across Kerala over the past decade. He is the 70th accused in the PFI terrorism case and is also suspected of involvement in the infamous Thodupuzha hand-chopping case. The NIA had previously announced a reward of ₹7 lakh for information leading to his arrest. Moideenkutty was remanded by the NIA court in Kochi, and further investigation is expanding into his activities abroad.