കോഴിക്കോട് ഫറോക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് മാനേജ്മെന്‍റില്‍ 1000 മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് മെറാല്‍ഡ ജ്വല്ലറി. ക്ലീന്‍ സിറ്റി മാനേജര്‍ ഷിജില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അമോറ ഹെല്‍ത്ത് ടെക്കിന്‍റെ മെന്‍സട്രുല്‍ കപ്പുകളാണ് വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയത്.  

പെണ്‍കുട്ടികളില്‍ മെന്‍സ്ട്രുല്‍ കപ്പിന്‍റെ ഉപയോഗം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 1,000 മെന്‍സ്ട്രുല്‍ കപ്പുകള്‍  വിതരണം ചെയ്തത്. സാനിറ്ററി നാപ്കിനുകളില്‍ നിന്ന് മെന്‍സ്ട്രുല്‍ കപ്പിലേക്കെത്തുമ്പോള്‍ മലിനീകരണം കുറയുന്നതെങ്ങനെയെന്നും വ്യക്തിശുചിത്വത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും ചര്‍ച്ച ചെയ്യപ്പെട്ടു.

ഓരോ ആര്‍ത്തവകാലത്തും ഉപയോഗിക്കുന്ന നാപ്കിനുകളെ വച്ച് കണക്കാക്കുമ്പോള്‍ ഒരു മെന്‍ട്രുല്‍ കപ്പ് 10 വര്‍ഷം വരെ ഉപയോഗിക്കാം. മെന്‍സ്ട്രുല്‍ കപ്പ് ഉപയോഗിക്കുന്നതെങ്ങനെയെന്ന് അമോറ ഹെല്‍ത്ത്ടെക്ക് ഡയറക്ടര്‍ ഷനിബ പള്ളിയാല്‍ അവതരിപ്പിച്ചു.  സമൂഹത്തിലെ ചില മിഥ്യാധാരണങ്ങളെ തിരുത്തി കുട്ടികളില്‍ ആര്‍ത്തവകാല ശുചിത്വം ഉയര്‍ത്തുകയാണ് ഉദ്ദേശ്യമെന്ന് മെറാല്‍ഡ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂം ഹെഡ് ഫാത്തിമ സനൂബിയ  അമോറ ഹെല്‍ത്ത്ടെക്ക് ഡയറക്ടറായ വി.കെ.ചാള്‍സ്, ഫറോക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് മാനേജമെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജാത എന്നിവര്‍.

ENGLISH SUMMARY:

Merelda Jewellery distributed 1,000 menstrual cups at Feroke Institution of Management in Kozhikode, aiming to increase their usage among students. The event, inaugurated by Clean City Manager Shijil Kumar, highlighted the environmental and personal hygiene benefits of switching from sanitary napkins to menstrual cups.