സുഗന്ധവ്യഞ്ജന കയറ്റുമതിക്ക് പുതിയ വഴികൾ തേടി കൊച്ചിയിൽ രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം. ഓൾ ഇന്ത്യ സ്‌പൈസസ് എക്സ്പോർട്ടേഴ്‌സ് ഫോറം ആണ് സംഘാടകർ. ഫെബ്രുവരി 23 മുതൽ 26 വരെ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ആണ് സമ്മേളനം. ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന ഉൽപാദക - കയറ്റുമതി രാജ്യമായ ഇന്ത്യയുടെ രാജ്യാന്തര വിപണികളിലെ തീരുവ വ്യവസ്ഥകൾ, അവശിഷ്ടപരിധി മാനദണ്ഡങ്ങൾ, വിതരണ ശൃംഖല, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സുഗന്ധവ്യഞ്ജന വ്യവസായം സ്വീകരിക്കേണ്ട പ്രായോഗിക നടപടികൾ രൂപപ്പെടുത്തുന്ന സമ്മേളനമാണിത്. 23ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുൻ ജി-20 പ്രതിനിധിയും നീതി ആയോഗിന്റെ മുൻ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും.