students

ലോവര്‍  പ്രൈമറി സ്കൂള്‍ അധ്യാപകനിയമനം വഴിമുട്ടിയ അവസ്ഥയി‍ല്‍. പത്തുജില്ലകളില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ഒരൊഴിവ് പോലുമില്ല. കുട്ടികള്‍ കുറഞ്ഞതുകാരണം ഡിവിഷനുകള്‍ ഇല്ലാതായതും പുനര്‍വിന്യാസത്തിന് ഫലപ്രദമായ സംവിധാനമില്ലാത്തതുമാണ് കാരണം. കഴിഞ്ഞവര്‍ഷം മേയ് 31 ന് നിലവില്‍ വന്ന ,,,ആറായിരത്തിലേറേപ്പേര്‍ ഉള്‍പ്പെട്ട  എല്‍.പി സ്കൂള്‍ റാങ്ക് പട്ടികയില്‍ നിന്ന് 109 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 

കോവിഡ് മഹാമാരി കേരളത്തെ ഗ്രസിച്ചിരുന്ന കാലത്ത് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ ധാരാളമായെത്തിയെങ്കില്‍ ഇപ്പോള്‍ അവസ്ഥമാറി. ജനനനിരക്ക് വന്‍തോതില്‍ കുറഞ്ഞു. ഫലമോ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ പുതുതായി കുട്ടികളെത്തുന്നില്ല. അധ്യാപകരുടെ ജോലി സാധ്യതകളും വന്‍തോതില്‍ കുറഞ്ഞു. അതേസമയം എയ്‌ഡഡ് സ്കൂളുകളില്‍ പ്രശ്നം ഇത്ര ഗുരുതരമല്ല.

കഴിഞ്ഞവര്‍ഷം മേയ് 31 ന് നിലവില്‍ വന്ന ജില്ലാഅടിസ്ഥാനത്തിലുള്ള റാങ്ക് പട്ടികയില്‍ നിന്ന് നിയമനം ലഭിച്ചത് 109 പേര്‍ക്കുമാത്രം. കാസര്‍കോട്,   കണ്ണൂര്‍, വയനാട്, കോഴിക്കോട് ,  പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടില്ല. 14 ജില്ലകളിലുമായി ആറായിരത്തി ഒരുനൂറ്റി നാല്‍പ്പത്തിയേഴ്പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികളുടെ അവസ്ഥയാണിത്. ഇതില്‍ ആയിരത്ത ഞ്ഞൂറിലേറെപ്പേര്‍ മലപ്പുറം ജില്ലയിലാണ്.  കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി എന്നിവരെ നേരില്‍ക്കണ്ട് ഇവര്‍ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പില്‍ മാത്രമാണ് ഇവരുടെ പ്രതീക്ഷ.

ENGLISH SUMMARY:

Lower primary school teacher recruitment in Kerala is facing a severe crisis, with ten districts reporting no vacancies for the upcoming academic year. This situation is attributed to declining student enrollment and the lack of effective redeployment mechanisms for teachers.