സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് SYS. ഐക്യം, സമുദായം ഏറെ ആഗ്രഹിക്കുന്നതാണെന്ന് SYS സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഐക്യം യാഥാര്‍ഥ്യമാക്കുക ഇരുകൂട്ടര്‍ക്കും അത്ര എളുപ്പമാകില്ല. യാഥാര്‍ഥ്യമായാല്‍ വടക്കന്‍ കേരളത്തിന്‍റെ രാഷ്ട്രീയം വലിയ തോതില്‍ മാറിമറിയും.
ഐക്യം വേണമെന്ന സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാട് എപി വിഭാഗവും അംഗീകരിച്ചത് തുറന്ന മനസോടെയാണ് പണ്ഡിതരും പ്രവര്‍ത്തകരും സ്വീകരിക്കുന്നത്. ഐക്യത്തിനോട് കാന്തപുരം യോജിപ്പ് പ്രകടിപ്പിച്ചതില്‍ ഇകെ സമസ്തയുടെ പോഷക സംഘടനയായ എസ് വൈ എസിനും നിറഞ്ഞ സന്തോഷം.
ഐക്യനീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുസ് ലിം ലീഗും രംഗത്തെത്തി. എന്നാല്‍ ഐക്യം പ്രാവര്‌ത്തികമാക്കാന്‍ കടമ്പകള്‍ ഏറെയാണ്. ഒരു ഘട്ടത്തില്‍ സജീവമായിരുന്ന ഐക്യചര്‌ച്ചകള്‍ നിലയ്ക്കാനുണ്ടായ കാരണങ്ങള്‍ ഇപ്പോഴും വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്. അതിനാല്‍ തന്നെ കാര്യമായ വിട്ടുവീഴ്ച്ചകള്‍ ഇരുകൂട്ടരുടെയും ഭാഗത്ത് ഉണ്ടായേ തീരൂ. ഐക്യത്തെ നിറഞ്ഞ മനസോടെ സ്വീകരിക്കുമ്പോഴും വിട്ടുവീഴ്ച്ചയ്ക് ഇകെ, എപി നേതൃത്വവും പണ്ഡിതരും തയ്യാറാകുമോ എന്നാണറിയേണ്ടത്.