കോൺഗ്രസിൽ അവശേഷിക്കുന്ന ഗാന്ധിയന്മാർക്കുള്ള സന്ദേശമാണ് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ നൽകുന്നതെന്ന് മന്ത്രി പി രാജീവ്. ഗാന്ധിജിയുടെ കാഴ്ചപ്പാട് പ്രയോഗത്തിൽ വരുത്തുന്ന ഏക സർക്കാർ .പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരാണ് എന്നും ഈ സർക്കാരിന് തുടർച്ചയുണ്ടാകണം എന്നുമാണ് മണി ശങ്കര്‍ അയ്യര്‍ പറയുന്നത്. അതുകൊണ്ട് ഗാന്ധിയിലും അദ്ദേഹത്തിൻ്റെ ദർശനത്തിലും വിശ്വസിക്കുന്ന യഥാർത്ഥ കോൺഗ്രസ്സുകാർ ഇത്തവണ ഇടതുപക്ഷത്തിൻ്റെയൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം, കോണ്‍ഗ്രസിനെതിരായ വിമര്‍ശനം തുടരുകയാണ് തിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വെറുക്കുന്നുവെന്നും അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മൂന്നാമതും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു മണിശങ്കര്‍ അയ്യര്‍ ഇന്നലെ പറഞ്ഞത്. വിഷന്‍ 2031; വികസനവും ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വാക്കുകള്‍.എനിക്ക് കോണ്‍ഗ്രസ് ജയിക്കണം എന്നാണ്. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നത കാരണം ഇതിന് സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

കോണ്‍ഗ്രസ് നേതാക്കള്‍ കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാള്‍ പരസ്പരം വെറുക്കുന്നു. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ഐക്യമുള്ളവരാണ്. അച്ചടക്കമുള്ള പാര്‍ട്ടിയാണ്. രണ്ടുതവണ ഭരണത്തില്‍ വന്നു എന്നും മണിശങ്കര്‍ അയ്യര്‍ സൂചിപ്പിച്ചു.