general-hospital

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗുണനിലവാര പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ലെന്നും വാക്സീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ലെന്നും കണ്ടെത്തി. റേഡിയോഗ്രഫി യൂണിറ്റിന്‍റെ ലൈസൻസാവട്ടെ  മൂന്നു മാസം മുമ്പ് കാലഹരണപ്പെട്ടുവെന്നും തെളിഞ്ഞു. ഇതിന് പുറമെ നർകോട്ടിക് മരുന്നുകൾ സൂക്ഷിക്കാൻ ലൈസൻസില്ലെന്നും ഉപകരണങ്ങൾ അണുബാധ മുക്തമാക്കാനുള്ള  സംവിധാനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ട് പറയുന്നു. ഫയർ എന്‍ഒസിയും പൊലൂഷൻ സർട്ടിഫിക്കറ്റും ആരോഗ്യവകുപ്പിന്‍റെ മൂക്കിൻ തുമ്പത്തുള്ള ആശുപത്രിയിലില്ലെന്നതും ഗുരുതര വീഴ്ചയാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം ഉള്ള റജിസ്ട്രേഷനായി നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങളിൽ ജനറൽ ആശുപത്രി പൂർണ പരാജയമെന്ന് തെളിഞ്ഞത്. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ് കാണാം.

ENGLISH SUMMARY:

Thiruvananthapuram General Hospital has been found to have serious lapses in quality checks, including a lack of drug licenses for pharmacies and inadequate temperature control for vaccines. The hospital also failed to meet essential standards for its radiology unit and narcotic drug storage, highlighting significant public health concerns.