praveen-kumar

TOPICS COVERED

കോഴിക്കോട് പേരാമ്പ്രയിലെ യുഡിഎഫ് സര്‍വേയെ തള്ളിപ്പറഞ്ഞ് ഡിസിസി. സര്‍വെയ്ക്ക് പിന്നില്‍ സിപിഎം അനുകൂല ഒണ്‍ലൈന്‍ ചാനലുകള്‍ ആണെന്നാണ് കോണ്‍ഗ്രസിന്‍റെ നിഗമനം. മുന്നണിയില്‍ ആശയകുഴപ്പം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഡിസിസി പ്രസി‍ഡന്‍റ് കെ.പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി. 

പേരാമ്പ്ര അടക്കം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ യുഡിഎഫിന്‍റേതെന്ന് തോന്നിക്കുന്ന ഫോണ്‍ സര്‍വേ നടക്കുകയാണ്. അതിലെ ചോദ്യങ്ങള്‍ ഇങ്ങനെ. 

* പേരാമ്പ്രയില്‍ ആര്‍ക്കാണ് മുന്‍തൂക്കം

1. ഡിസിസി പ്രസി‍ഡന്‍റ് കെ. പ്രവീണ്‍ കുമാര്‍

2. മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍

3. 2021ലെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാാനര്‍ഥി സി. എച്ച്. ഇബ്രാഹിം കുട്ടി. 

ഇതില്‍ 1,2,3 അക്കങ്ങളില്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. ലീഗിന്‍റെ കൈവശമിരിക്കുന്ന സീറ്റിന്‍റെ പേരിലാണ് സര്‍വേ. അതും മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി. സ്ഥാനാര്‍ഥിപട്ടികയുടെ അയലത്ത് പോലുമില്ലാത്ത കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സിഎച്ച് ഇബ്രാഹിം കുട്ടിയുടെ പേരടക്കം വന്നത്  യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. പേരാമ്പ്രയില്‍ ഇത്തവണ കോണ്‍ഗ്രസ് മല്‍സരിക്കണമെന്ന് പ്രാദേശിക നേതൃത്വം അഭിപ്രായപ്പെട്ടതിന് പിന്നാലെ വന്ന സര്‍വേ പാര്‍ട്ടിയെ സംശയമുനയിലാക്കി. ഒപ്പം പ്രവര്‍ത്തകര്‍ക്ക് ആശയകുഴപ്പവും. ഇതോടെ സര്‍വേയെ തള്ളിപ്പറഞ്ഞ ഡിസിസി പിന്നില്‍ സിപിഎം ഗൂഡാലോചനയാണെന്ന് ആരോപിച്ചു. 

സര്‍വേക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഡിസിസി പരാതി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം മറ്റു നിയമനടപടികളിലേയ്ക്ക് കടക്കും. 

ENGLISH SUMMARY:

Perambra UDF survey has been rejected by the DCC, with the Congress attributing it to CPM-backed online channels aiming to create confusion within the front. The DCC President has accused them of orchestrating a conspiracy behind the survey.