ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല സന്നിധാനത്ത് രണ്ടാംഘട്ട പരിശോധന തുടരുന്നു. ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളും ദ്വാരപാലക ശിൽ പാളികളും കട്ടിളപ്പാളികളും ഇളക്കിയെടുത്ത് പരിശോധിക്കുകയാണ്. പരിശോധന ഇനിയും മണിക്കൂറുകൾ നീളും.
ശ്രീകോവിലിന് ചുറ്റും ഉള്ള തൂണുകളിലെ പാളികളും ദ്വാരപാലകശില്പ പാളികളും ഇന്നലെ വൈകിട്ട് ഇളക്കിയതാണ്. രാത്രി 10 മണിക്ക് കട്ടിളപ്പാളിയുടെ പകുതി ഭാഗങ്ങൾ ഇളക്കി. രാവിലെ 10 മണിയോടെ ഉൾഭാഗവും ഇളക്കി പരിശോധനയ്ക്ക് കൊണ്ടുപോയി. പരിശോധന ഉപകരണങ്ങൾ അടക്കം തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് പരിശോധന. കഴിഞ്ഞ നവംബർ 17നും സമാനമായ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞതവണ ഇളക്കിയതിൽ ഇരട്ടി ഭാഗങ്ങൾ ഇത്തവണ ഇളക്കിയിട്ടുണ്ട്. കൂടുതൽ ഭാഗങ്ങളിൽ നിന്ന് അടക്കം സാമ്പിളുകൾ മുറിച്ചെടുക്കും.
ലീഗൽ മെട്രോളജി ഗോൾഡ് അസെ വിഭാഗവും ഫോറൻസിക് സംഘവും ഉണ്ട്. പരുമലയിൽ നിന്നുള്ള പണിക്കാരാണ് ഭാഗങ്ങൾ ഇളക്കിക്കൊടുക്കുന്നത്. മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും അടുത്ത വിദഗ്ന്ധ പരിശോധന. കട്ടിളയുടെയും ദ്വാരപാലക ശിൽപങ്ങളുടെയും പഴയ ചെമ്പു പാളികൾ മാറിയിട്ടുണ്ടോ എന്നതിലാണ് വ്യക്തത വരുത്തേണ്ടത്. പരിശോധന പൂർത്തിയായാലും എസ്ഐടി ഒരു ദിവസം കൂടി ശബരിമല സന്നിധാനത്ത് തുടർന്നേക്കും. എസ് ഐ ടി തലവൻ എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകൾ.