കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഒാടിച്ച വേങ്ങേരി സ്വദേശിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നിര്‍ബന്ധിത പരിശീലനത്തിന് അയക്കാനും തീരുമാനം. കോടതി നിര്‍ദേശിക്കുന്ന തുക പിഴ ഈടാക്കാനും മോട്ടര്‍ വാഹനവകുപ്പ് തീരുമാനിച്ചു. സ്കൂട്ടര്‍ യാത്രക്കാരനെ എരഞ്ഞിപ്പാലം സ്വദേശിനിയായ കാല്‍നടയാത്രക്കാരി തടയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. 

ഗതാഗത നിയമലംഘനം തിരുത്താന്‍ പ്രഭാവതിയമ്മ കാണിച്ച ധൈര്യത്തിന് നിറഞ്ഞ കൈയ്യടിയാണ് കിട്ടുന്നത്. ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പ്, സ്കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്തി. രാവിലെ വാഹനത്തിന്റ രേഖകള്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ റോഡ് സുരക്ഷ നിയമം അനുസരിച്ച് കേസെടുത്തു. ഇതിന് പുറമെ എടപ്പാളിലെ മോട്ടോര്‍ വാഹനവകുപ്പിന്റ പരിശീലന കേന്ദ്രത്തില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിന് അയയ്ക്കും. കോടതി നിര്‍ദേശിക്കുന്ന തുക പിഴയായും ഈടാക്കും. നിയമലംഘനം തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോര്‍ വാഹനവകുപ്പിന്റ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി ആദരിച്ചു.

ENGLISH SUMMARY:

The Motor Vehicles Department (MVD) has decided to suspend the license of a Vengeri native who drove a scooter along a sidewalk in Eranhipalam, Kozhikode. The incident gained widespread attention after Prabhavathi Amma, a local resident, courageously blocked the violator, with the video of her act going viral on social media. In addition to a court-mandated fine, the offender is ordered to undergo a one-week mandatory road safety training course at the Edappal MVD center. To honor her civic sense and bravery in upholding traffic laws, MVD officials visited Prabhavathi Amma at her residence and officially felicitated her.