ldf-government-3

സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടികളും യുവജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തെ കോളജുകളില്‍ പ്രചരണവും സര്‍വേയും നടത്തുന്നതായി പരാതി. നാഷണല്‍ സര്‍വീസ് സ്കീം വൊളന്‍റിയര്‍മാരെ ഇതിനായി ഉപയോഗിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തി.

 

ഈ ഞായറാഴ്ചയ്ക്കകം കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍സര്‍വെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. നവകേരള സൃഷ്ടിയാണ് ഫോക്കസ്.  മുഖ്യമന്ത്രിയുടെ  ആമുഖ കത്തും സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപറയുന്ന ബ്രോഷറുമായാണ് വോളന്‍റിയര്‍മാര്‍ എത്തുന്നത്.  അവയെ അടിസ്ഥാനമാക്കിയാണ് സര്‍വേയിലെ ചോദ്യങ്ങള്‍. പുതിയ വികസന പദ്ധതികള്‍സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെ? കഴിഞ്ഞ 10 വര്‍ഷത്തെ വികസനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്? ക്ഷേമപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിപുലീകരിക്കാം? ഇവയാണ് സാംപിള്‍ ചോദ്യങ്ങള്‍. 

 

കോളജുകളില്‍ എന്‍.എസ്എസ് വൊളന്‍റിയര്‍മാര്‍ക്കാണ് സര്‍വേയുടെ ചുമതല.  സര്‍ക്കാര്‍ അനുകൂല വിവരങ്ങള്‍ പ്രചരണത്തിന് എന്‍.എസ്.എസ്സിനെ ഉപയോഗിക്കുന്നു എന്നാണ് ഉയരുന്ന പരാതി. എന്‍.എസ്.എസ്സിനെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ വികസനത്തെ കുറിച്ച് സര്‍ക്കാരിന് വിവര ശേഖരണം നടത്തുകമാത്രമാണ് ലക്ഷ്യമെന്നാണ് ഒൗദ്യോഗിക ഭാഷ്യം. 

ENGLISH SUMMARY:

There are complaints that the government is conducting campaigns and surveys in colleges across the state to promote its policies and programmes among youth. The opposition teachers’ association KPCTA has come forward alleging that National Service Scheme (NSS) volunteers are being used for this purpose.