പ്രതികളായ കിരണ്‍ തോമസും, സാജന്‍ തോമസും
തിരുവല്ലയിലെ സ്പാ ജീവനക്കാര്‍ക്ക് നേരേയുണ്ടായ ഗുണ്ടാ ആക്രമണത്തിനു പിന്നാലെ മിന്നല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അഞ്ചു സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടന്നത്. രാമൻചിറയിലെ യോഗ, സ്പാ സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് തകൃതിയായി നടക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് സ്പാ ടേബിളില്‍ നിന്നും ഒരു കസ്റ്റമര്‍ ഇറങ്ങിയോടിയെന്നാണ് പുറത്തുവന്ന വിവരം.
ഈ കസ്റ്റമര്‍ ഇറങ്ങിയോടാന്‍ കാരണം മറ്റൊന്നുമല്ല, ഇയാള്‍ ആലപ്പുഴയില്‍ പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്നാണ് വിവരം. മാത്രമല്ല മസാജിനെത്തിയ ഈ സ്പായ്ക്ക് ലൈസന്‍സില്ലെന്നും വ്യക്തമായി. സ്പാ അടച്ചുപൂട്ടാൻ കത്തു നൽകും. രാമൻചിറയിലെ മറ്റാെരു സലൂണിലും ലൈസന്‍സില്ലാതെ മസാജ് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞാടിയിലെ മറ്റൊരു സ്പായും ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയ്ക്കു സമീപത്തുള്ള ഒരു സ്പാ സെന്ററും മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം
സ്പാ ആക്രമണക്കേസിൽ ഒളിവിലായിരുന്ന മറ്റൊരു പ്രതി കൂടി ഇന്നലെ പൊലീസിന്റെ പിടിയിലായി. തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പിൽ റൊക്കൻ എന്നുവിളിക്കുന്ന പ്രശോഭ് (26) ആണു പിടിയിലായത്.
കേസിലെ ഒന്നാം പ്രതി സുബിൻ അലക്സാണ്ടർ (38) രണ്ടാംപ്രതി ബെർലിൻദാസ് (27) മൂന്നാംപ്രതി വരുൺ എന്നു വിളിക്കുന്ന അഖിൽകുമാർ (36) എന്നിവരെ പ്രത്യേക അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീടുകളിലെത്തിയായിരുന്നു അറസ്റ്റ്. കൊലപാതകം ഉള്‍പ്പെടയുള്ള കേസുകളില്‍ പ്രതിയാണ് മരണസുബിന്‍.