പണി മുടക്കില്‍ കേരളത്തിലെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമ്പോഴും വടകര താഴെ അങ്ങാടിയില്‍ ജന ജീവിതം സാധാരണമാണ്. പണി മുടക്കുകളും ഹര്‍ത്താലുകളും വര്‍ഷങ്ങളായി ഇവിടുത്തുകാരെ ബാധിക്കാറില്ല. താഴെ അങ്ങാടിയിലെ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചു.
വടകര താഴെ അങ്ങാടിക്കാര്‍ പണി മുടക്കുകളോട് നോ പറഞ്ഞിട്ട് വര്‍ഷങ്ങളായി. കേരളത്തിലും ദേശീയ തലത്തിലും ഹര്‍ത്താലുകളും പണി മുടക്കുകളും നടക്കുമ്പോഴും ഇവിടുത്തെ കട കമ്പോളങ്ങള്‍ സജീവമാണ്. ഹോട്ടലുകളും, പലചരക്ക് കടകളും, തുടങ്ങി ഫാന്‍സി ഫര്‍ണിച്ചര്‍ ഷോറുമുകളും മീന്‍ ഉള്‍പ്പടെ വഴിയോര കച്ചവടവും സജീവം. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
പണി മുടക്കിയല്ല പ്രതിഷേധിക്കേണ്ടതെന്നാണ് താഴെ അങ്ങാടിക്കാരുടെ നിലപാട്. പണിമുടക്ക് ദിവസം മറ്റ് സ്ഥലങ്ങളില്‍ നിന്നും അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ആളുകള്‍ ഇവിടെ എത്താറുണ്ട്. താഴെ അങ്ങാടിയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച നിലപാട് ഇപ്പോഴും തുടരുന്നു.