നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട്. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30 കിലോമീറ്റർ ഭാഗത്താണ് ടാറിങിന് ആവശ്യമായ കനമോ ഗുണനിലവാരമോ ഇല്ലെന്ന് വിജിലൻസ് കണ്ടെത്തിയത്. റീടാറിങ്ങ് ചെയ്യിക്കുകയോ, ചെലവ് കമ്പനിയില്‍ നിന്ന് ഈടാക്കുകയോ വേണം എന്നാണ് വിജിലന്‍സ് നിര്‍ദേശം.
കോന്നി മുതല്‍ പ്ലാച്ചേരി വരെ 10 ഇടത്ത് നിന്ന് സാംപിളുകള്‍ ശേഖരിച്ചു. നാല് വര്‍ഷമാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് എടുത്തത്. സാങ്കേതിക വിദഗ്ധര്‍ കോര്‍ കട്ട് ചെയ്ത ഭാഗം KHRI ലാബില്‍ പരിശോധിച്ചു. ഒരു സ്ഥലത്തും നിര്‍ദേശിച്ച ഘനം ഇല്ല. ബിറ്റുമിന്‍ ബിസി ലെയറിന് 5.57 ശതമാനം വേണം ഡിബിഎം ലെയറിന് 4.62 ശതമാനം വേണം. പത്ത് സാംപിളിനും ഈ ഗുണനിലവാരം ഇല്ല എന്നാണ് റിപ്പോര്‍ട്ട്. റാന്നി സ്വദേശി അനില്‍കുമാര്‍ ആണ് വിജിലന്‍സിന് പരാതി നല്‍കിയത്.
EKK ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി ആയിരുന്നു നിര്‍മാണം.മേല്‍നോട്ടം കണ്‍സല്‍റ്റിങ് എന്‍ജിനീയര്‍ ഗ്രൂപ്പ് ലിമിറ്റഡും.ഇരുകൂട്ടരും വീഴ്ച വരുത്തി.റോഡ് റീടാര്‍ ചെയ്യിക്കുകയോ നഷ്ടം ഈടാക്കുകയോ ചെയ്യാനും വിജിലന്‍സ് നിര്‍ദേശിക്കുന്നു. വിശദീകരണം കേട്ടശേഷം ആവശ്യമെങ്കില്‍ ഇവരെ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്താനും നിര്‍ദേശിക്കുന്നു. പാറപൊട്ടിച്ചതിലും മണ്ണിട്ടതിലും വീഴ്ചയുണ്ട്. എന്നാല്‍ ഇതിന്‍റെ പണം കെഎസ്ടിപി തിരികെ ഈടാക്കി എന്നാണ്.
2022-ൽ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും,കരാർ പ്രകാരം സ്ഥലമേറ്റെടുക്കലോ പാർക്കിങ് ഏരിയ നിർമ്മാണമോ പൂർത്തിയായിട്ടില്ല.വിജിലന്‍സ് അന്വേഷണം ഇഴഞ്ഞപ്പോള്‍ അനില്‍കുമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.ഗവര്‍ണറുടെ കൂടി ഇടപെടലിലാണ് അന്വേഷണം പൂര്‍ത്തിയായത്. വീഴ്ചകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം വിജിലന്‍സ് കേസെടുക്കേണ്ട എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.