അകക്കണ്ണിലൂടെ നീതിയും ന്യായവും കണ്ട് തീര്‍പ്പുകല്‍പ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ന്യായാധിപ.. സംസ്ഥാനത്തെ ആദ്യ കാഴ്ചാപരിമിതിയുള്ള ജഡ്ജിയായി ചുമതലയേല്‍ക്കാന്‍ കാത്തിരിക്കുകയാണ് താന്യാ നാഥന്‍ എന്ന അഭിഭാഷക.. മാങ്ങാട് സ്വദേശിനിയായ താന്യ, നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ എഴുതപ്പെടാന്‍ പോകുന്ന പുതിയ പേരാണ്. കാഴ്ചയില്ലാത്തവര്‍ക്കും ജഡ്ജിയാകാമെന്ന 2025ലെ സുപ്രീംകോടതി വിധിയാണ് അഡ്വ. താന്യയുടെ ജീവിതം മാറ്റിമറിച്ചത്.