കോണ്‍ഗ്രസിന്‍റെ സൈബര്‍ സംഘം മോശം ഭാഷയില്‍ തന്നെ അധിക്ഷേപിക്കുന്നുവെന്ന് കെ.കെ.ശൈലജ. ഓണത്തിന് ബോണസ് കേരളത്തി‍ല്‍ മാത്രം എന്ന് പറഞ്ഞത് ഉല്‍സവകാല ബോണസ് എന്നരീതിയിലാണ്. ഇത് ഉന്നയിച്ചുള്ള പരിഹാസം തള്ളിക്കളയുന്നുവെന്ന് ശൈലജ കൊച്ചിയില്‍ പറഞ്ഞു. കെ.കെ.ശൈലജ തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിക്കുന്നതിനിടെയാണ് വിവാദപരാമര്‍ശം നടത്തിയത്. 

 

 ‘ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല, കേരളത്തിൽ എല്‍ഡിഎഫ് ഉള്ളതുകൊണ്ട് മാത്രമാണിത്’ എന്നാണ് ശൈലജ പറഞ്ഞത്. ഇതോടെ വിഡിയോക്ക് താഴെ ട്രോളുകൾ വരാൻ തുടങ്ങി. 

 

Also Read: ‘ഓണത്തിന് പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല,’; ഷൈലജ ടീച്ചര്‍ക്ക് ട്രോള്‍മഴ


‘കേരളത്തിന്റെ ഉത്സവമായ ഓണത്തിനെന്തിനാണ് ടീച്ചറേ മറ്റു സംസ്ഥാനങ്ങള്‍ അലവന്‍സ് കൊടുക്കുന്നത്’ എന്ന് ചോദിച്ചാണ് വിഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നത്. ‘ഓണത്തിന് ബംഗാളും തമിഴ്നാടും അലവ‍ന്‍സ് കോടുക്കണോ’ എന്നും, ‘ദീപാവലിക്കും ദസറയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അലവന്‍സ് കൊടുക്കാറുണ്ടോ’ എന്നും ഇതോടെ ചോദ്യം ഉയർന്നു. ‘സൗദിയിൽ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിന്‍റെ പരാജയം ആണ്’ എന്നായിരുന്നു മറ്റൊരു ട്രോൾ.

 

ഇടത് ഹാന്‍ഡിലുകളില്‍ നിന്നുവന്ന പോസ്റ്റുകളില്‍ നിന്ന് വിഡിയോ അടര്‍ത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളാണ് ട്രോള്‍ പൂരത്തിന് വഴിവച്ച പോസ്റ്റുകള്‍ ഇട്ടത്. അതില്‍ ഒന്നില്‍ വന്ന ചില രസകരമായ കമന്റുകള്‍ ഇങ്ങനെ:

 

ജിജോ കണിമംഗലം - ‘ഓണത്തിന് പിന്നെ ബംഗാളിൽ അലവൻസ് കൊടുക്കോ.... ശമ്പളം ഒക്ടോബർ മുതൽ കിട്ടിയിട്ടില്ല... എന്നാലും ഇവരുടെ തള്ളിന് ഒരു കുറവുമില്ല...’

 

മുഹമ്മദ് നിസാര്‍ കെ.അബു – ‘ അല്ല ഓണം കേരളത്തിൽ അല്ലേ ഉള്ളൂ.. എന്ത് തോൽവിയാ എന്‍റെ പൊന്നേ...Best next CM’

 

ശശി കുമാര്‍ - ‘അമേരിക്കയില്‍ പോയി ട്രംപിനെ പാഠം പഠിപ്പിക്കും എന്ന് പറയാനും മടിക്കില്ല..ലോക തള്ളൽ...’

 

സലീം കോലിക്കല്‍ – ‘ സൗദിയിൽ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിന്‍റെ പരാജയം കൂടി ആണ്,  ദീപാവലിക്ക് അലവൻസ് തമിഴ്നാട് കൊടുക്കുന്ന പോലെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല. ദസറക്ക് കർണ്ണാടക കൊടുക്കുന്ന പോലെ, ദുർഗ്ഗാ പൂജക്ക് ബംഗാൾ കൊടുക്കുന്ന പോലെ മറ്റൊരു സംസ്ഥാനവും കൊടുക്കുന്നില്ല...’

 

ആഷ് ഗാര്‍ഡന്‍ - ‘ഓണം മലയാളി ഫെസ്റ്റിവൽ അല്ലേ, മറ്റ് സ്റ്റേറ്റുകള്‍ എന്തിനാ കൊടുക്കുന്നത്.... നവരാത്രി, ദീപാവലിക്കു ഒക്കെ എല്‍ഡിഎഫ് എന്തെങ്കിലും ചെയ്തു എന്നുപറഞ്ഞാൽ മനസ്സിലാകും... ഈ ഇടതു പക്ഷത്തിന്‍റെ മൊത്തം കിളി പോയി ഇരിക്കുകയാണോ..?’

 

അഷര്‍ കെ.പി – ‘സിഐഡി മൂസയിൽ ക്യാപ്റ്റൻ രാജു പറയുന്നുണ്ട് ‘ഈ കാർ ജെയിംസ് ബോണ്ടിന് പോലുമില്ല’ എന്ന് . അതെന്താ എന്ന് ദിലീപ് ചോദിക്കുമ്പോള്‍ രാജു പറയുന്നതാണ് രസം. ‘ഈ കാർ എന്‍റെ കയ്യിലല്ലേ പിന്നെങ്ങനെയാ’ എന്ന്. അതുപോലെ ഓണം കേരളത്തിന്‍റെ ആഘോഷമാ പിന്നെങ്ങനെയാ മറ്റു സംസ്‌ഥാനങ്ങൾ ഓണത്തിന് പ്രത്യേകിച്ച് പൈസ കൊടുക്കുക...’

 

ബാപ്പു പുന്നാറ്റില്‍ - ‘ഓണത്തിന് ഞങ്ങൾക്കും കിട്ടുന്നില്ല. ഗൾഫിൽ കാശുണ്ടായിട്ടെന്താ കാര്യം, കാശ് പോകട്ടെ, ഒരവധി പോലും ഇല്ല. ഞങ്ങൾ ബാത്ത് റൂമിൽ കയറി കുറെ ഇൻക്വിലാബ് വിളിച്ചു അരിശം തീർത്തു... ഇവിടെയും ഭരണം നമ്മുടെ മുരട്ട ചങ്കനെ ഏൽപ്പിക്കണം...’

 

റഹീസ് ബേഡകം - ‘ഓണം മലയാളികളുടെ ആഘോഷമെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്. ബൈ ദ ബൈ ഇവരൊക്കെ എങ്ങനെ ടീച്ചർ ആയി എന്ന് പുനപരിശോധിക്കാനുണ്ട്...’

 

ENGLISH SUMMARY:

KK Shailaja's statement regarding the Onam festive bonus in Kerala has sparked a significant controversy, leading to widespread criticism and trolling from the Congress cyber team. The alleged misinterpretation and subsequent mockery of her remarks have escalated into a heated political debate online.