നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷൻസിലെ ജവഹര്‍ലാല്‍ ബിസിനസ് സ്‌കൂളിന്റെ ബി-സ്‌കൂള്‍ മീറ്റ്, 'സ്‌പെക്ട്ര 2026' പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് മുഖ്യാതിഥിയായി. ഫയർ സൈഡ് ചാറ്റ് സെഗ്മെന്റിൽ ജോയ് ആലുക്കാസ്, എളനാട് മില്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സജീഷ് കുമാര്‍ കെ.എം, നിള ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ പി.പി. മുസ്തഫ തുടങ്ങിയവർ വിദ്യാര്‍ഥികളുമായി സംവദിച്ചു. ഇരുപതിലധികം പ്രമുഖ ബിസിനസ് ലീഡര്‍മാരാണ് വിവിധ സെഷനുകളിലായി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയത്. പത്തിലധികം വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് സംഗമത്തിന്റെ ഭാഗമായി ഒരുക്കിയത്.