ജീവിതത്തെ കൂടുതല്‍ മനോഹരമായി കാണാനും ഒറ്റയ്ക്ക് പോരാടാനും പഠിച്ച, കാന്‍സര്‍ അതിജീവന കാലം ഓര്‍ത്തെടുക്കുകയാണ് വയനാട് മാനന്തവാടി തലപ്പുഴയിലെ ഷബിത ടീച്ചര്‍. സ്‌തനാര്‍ബുദത്തെ മറികടന്ന ആ പോസിറ്റീവ് വൈബാണ് പുതിയ യാത്രകള്‍ക്കും വനിതാ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഷബിത ടീച്ചര്‍ക്ക് പ്രചോദനമായത്.
ഒരു ഘട്ടത്തിലും പേടിയെന്ന വികാരം ഷബിത ടീച്ചറെ തളര്‍ത്തിയിട്ടില്ല. മൂന്ന് വര്‍ഷം കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട ശേഷമാണ് സ്‌തനാര്‍ബുദമാണെന്ന് കണ്ടെത്തുന്നത്. അവിടെ വച്ചാണ് ശരിക്കും പുതിയൊരു ജീവിതം ആരംഭിക്കുന്നതും. തവിഞ്ഞാല്‍ പഞ്ചായത്ത് അംഗമായിരിക്കെ അന്നുണ്ടായ രസകരമായ അനുഭവങ്ങളുണ്ട്.
മോണിങ് വാക്ക് മുടക്കാറില്ല. വീട്ടില്‍ എത്തിയാല്‍ അരുമകള്‍ കാത്തിരിപ്പുണ്ടാകും. കൂട്ടായി പുസ്തകങ്ങളുണ്ട്. അധ്യാപനത്തില്‍ തുടങ്ങി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഷബിത ടീച്ചര്‍ രണ്ട് തവണ പഞ്ചായത്ത് അംഗമായിരുന്നു. യാത്രകളാണ് ഏറെ ഇഷ്ടം.. ഹോര്‍മോണ്‍ ആക്ടീവ് ആയതിനെ തുടര്‍ന്ന് ഗര്‍ഭപാത്രം എടുത്തുകളയേണ്ടിവന്നു. ഒന്നര വര്‍ഷം മുന്‍പ് രോഗത്തെ അതിജിവിച്ച ശേഷം ആദ്യം നടന്നുകയറിയത് കേദാര്‍നാഥും ബദരിനാഥും. വീട്ടിലിരുന്നാല്‍ വീണ്ടും രോഗിയായിപ്പോകും എന്നാണ് ടീച്ചര്‍ പറയുക. വനിതകള്‍ക്കായി തലപ്പുഴയില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ സംരംഭവും തുടങ്ങി. ആള്‍ക്കൂട്ടത്തിന് ഇടയിലും ഒറ്റയ്ക്ക് നിന്ന് ജീവിതത്തെ നേരിടാന്‍ പഠിപ്പിച്ച അര്‍ബുദത്തോട് ആ അര്‍ഥത്തില്‍ നന്ദി പറയുകയാണ് ഷബിത ടീച്ചര്‍.