തിരുവനന്തപുരം വിളവൂർക്കലിൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പ്രദീപ് ആണ് ജീവനൊടുക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇട്ട ശേഷം കാർപോർച്ചിൽ തൂങ്ങി മരിക്കുകയായിരുന്നു.
രണ്ടാം ഭാര്യയും അമ്മയും വർക്ക് ഷോപ്പ് ഉടമയും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്. അപകടത്തിൽപ്പെട്ട് കഴിഞ്ഞ ഒന്നര മാസമായി പ്രദീപ് ചികിത്സയിലായിരുന്നു. ഈസമയം ഭാര്യ ഒരു തരത്തിലും സഹായിച്ചില്ലെന്നും തന്റെ അച്ഛനോട് മാപ്പ് പറയുന്നതായും കുറിപ്പിലുണ്ട്.
തച്ചോട്ട് കാവിൽ ഹോട്ടൽ നടത്തുകയായിരുന്ന പ്രദീപിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുറിപ്പിലുണ്ട്. ഫോൺ തുറക്കേണ്ട മാതൃകയും പണം കൊടുക്കാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മലയിൻകീഴ് പൊലീസ് അന്വേഷണം തുടങ്ങി.
ENGLISH SUMMARY:
In a tragic incident at Vilavoorkkal, Thiruvananthapuram, a hotel owner named Pradeep committed suicide after posting a final message on social media. Pradeep, a resident of Greenville Gardens, was found dead in his car porch. His suicide note blames his second wife, mother, and a workshop owner for mental harassment and physical neglect during his recent injury recovery. Facing immense financial debt from his hotel business at Thachottukavu, Pradeep provided a list of creditors and mobile access details in his note. The Malayinkeezhu Police have registered a case for unnatural death and started an investigation into the allegations mentioned in his social media video. This news highlights the critical need for mental health support and intervention in personal and financial crises. Stay updated on the investigation and follow for the latest local news from Thiruvananthapuram.