high-court-sabarimala-2

ശബരിമലയിലെ നഷ്ടമായ സ്വര്‍ണത്തിന്റെ അളവും പാളികളുടെ കാലപ്പഴക്കവും നിര്‍ണയിക്കാന്‍ വീണ്ടും പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി. ഇതിനായി എസ്.ഐ.ടി വീണ്ടും പാളികളുടെ സാമ്പിള്‍ ശേഖരിക്കും. മറ്റൊരു ലാബില്‍ പരിശോധിക്കാനും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് ലാബിലായിരിക്കും പരിശോധന. ഇതിനായി ശ്രീകോവിലിന്റെ എല്ലാഭാഗത്തേയും സാംപിളുകള്‍ ശേഖരിക്കും. കേസ് ഈമാസം 19ന് വീണ്ടും പരിഗണിക്കും.

കേസില്‍ വി.എസ്.എസ്.സിയില്‍ നടത്തിയ രണ്ടാം പരിശോധനയും പരാജയമെന്നാണ് എസ്.ഐ.ടി പറയുന്നത്. അതിനാല്‍ ശബരിമലയില്‍ നിന്ന് കട്ടെടുത്ത സ്വര്‍ണത്തിന്‍റെ അളവ് ഉറപ്പിക്കാനായില്ല. പാളികളുടെ കാലപ്പഴക്കത്തിലും കൃത്യതയില്ലെന്നും എസ്ഐടി പറയുന്നു. തുടര്‍ന്നാണ് മറ്റൊരു ലാബില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കുന്നത്. അതേസമയം, 2017 ലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ പ്രത്യേക കേസെടുക്കാനും എസ്.ഐ.ടിക്ക് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 2017ലെ യു.ഡി.എഫ് കാലത്തെ ബോര്‍ഡിനും കുരുക്കാകും.

അതേസമയം, എസ്ഐടി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനമാണെന്നും കേസെടുക്കുമെന്നത് ഉറപ്പായിരുന്നെന്നും മുന്‍ ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു. ഹൈക്കോടതിയെ എസ്.ഐ.ടി തെറ്റിദ്ധരിപ്പിച്ചു. ആശങ്കയില്ല, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 

ENGLISH SUMMARY:

The Kerala High Court has granted the Special Investigation Team (SIT) permission to conduct further scientific testing at the Bhabha Atomic Research Centre (BARC) in Mumbai to resolve the Sabarimala gold theft case. This follows two inconclusive reports from VSSC regarding the quantity of missing gold and the age of the sanctum sanctorum’s gold plates. The court also allowed the SIT to file a fresh FIR into the 2017 flagpole re-installation, which may put the then UDF-led Devaswom Board under scrutiny. Former board member Ajay Tharayil has dismissed the allegations as politically motivated, while the SIT prepares to collect samples from all parts of the Sreekovil. These scientific results are crucial for filing the final charge sheet. Stay updated on the Sabarimala gold investigation and High Court rulings. Follow for live news updates on the 2026 Sabarimala case.