ഇന്ത്യ–അമേരിക്ക വ്യാപാര കരാറിന്മേല്‍ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച മുറുകുകയാണ്. കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് കേന്ദ്ര വാണിജ്യമന്ത്രിയും വിദേശകാര്യമന്ത്രാലയവുമെല്ലാം ഒഴിഞ്ഞുമാറുകയും ചെയ്യുമ്പോള്‍ സംശയങ്ങളും തിയറികളും പെരുകുകയും ചെയ്യുന്നു. കരാര്‍ ഇന്ത്യയ്ക്ക് ഗുണമോ ദോഷമോ എന്ന് കേരളത്തിലെ വോട്ടര്‍മാട് മനോരമന്യൂസ് ചോദിച്ചു. വിശദാംശങ്ങള്‍ കയ്യിലില്ലാത്തതിനാലാകണം ഇതേ ആശയക്കുഴപ്പം വോട്ടമാര്‍ക്കുമുണ്ട്. 

 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 36.4 ശതമാനം വോട്ടര്‍മാര്‍ ഇന്ത്യ–അമേരിക്ക വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ 30.9 ശതമാനം ആളുകള്‍ കരാര്‍ ഇന്ത്യയ്ക്ക് ഗുണകരമാണ് എന്നും അഭിപ്രായപ്പെട്ടു. അതിലും കൂടുതലാളുകള്‍ പക്ഷേ അഭിപ്രായമില്ല എന്നാണ് പറഞ്ഞത്. 32.6 ശതമാനം. 

 

നിയമസഭാതിര‍ഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച വീക്‌ലി സര്‍വേ, ‘ഇലക്ഷന്‍ പള്‍സി’ലാണ് വ്യാപാര കരാറിനെക്കുറിച്ച് വോട്ടിങ് നടന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് സി–വോട്ടര്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരമാണ് സര്‍വേ നടത്തിയത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ. 

 

ENGLISH SUMMARY:

A Manorama News-C Voter survey indicates significant public uncertainty in Kerala regarding the impact of the newly announced India-US trade agreement. According to the findings, 36.4% of voters believe the deal will not benefit India, while 30.9% hold a positive outlook on its potential gains. Notably, the largest segment of respondents (32.6%) remained undecided or expressed no opinion, likely due to a lack of detailed information from official channels. This survey, part of the 'Election Pulse' series, reflects a cautious or skeptical stance among Malayali voters as the union government navigates complex trade diplomacy with the United States.