vd-satheesan

TOPICS COVERED

ഇടതുപക്ഷത്തെ കടന്നാക്രമിച്ചും, ഭാവി വികസനരേഖ മുന്നോട്ടുവച്ചും യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് കാസർകോട് തുടക്കം. പ്രമുഖ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ കുമ്പളയിൽ കെ.സി.വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭാവി വികസന രേഖകൾ ഓരോ ദിവസവുമായി പുറത്തു വിടുമെന്ന് ജാഥ നായകൻ വി.ഡി.സതീശൻ പറഞ്ഞു.

വനപ്രവർത്തക പങ്കാളിത്തത്തിലാണ് കാസർകോട് നിന്ന് യാത്രയ്ക്ക് ആവേശഭരിത തുടക്കമായത്. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ വൈകിട്ട് കെ.സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും പ്രമുഖ നേതാക്കളെല്ലാം ഉദ്ഘാടന വേദിയിൽ എത്തി. എൽഡിഎഫിനും സംഘപരിവാറിനും എതിരെ മൂർച്ചയുള്ള ആക്രമണത്തിനപ്പുറം ഭാവി കേരളത്തെ വിഭാവനം ചെയ്യുന്ന പദ്ധതികൾ തയ്യാറാണെന്നും, യാത്രയിൽ ഓരോ ദിവസമായി അവ പുറത്തുവിടുമെന്നും വി.ഡി സതീശൻ.

അധികാരത്തിലെത്തിയാൽ അമ്പലക്കള്ളന്മാരെ അകത്താക്കുകയാണ് യുഡിഎഫ് ലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ. എം വി ഗോവിന്ദന്റെ വികസന മുന്നേറ്റ യാത്രയിൽ അന്യസംസ്ഥാന തൊഴിലാളികളാണ് പങ്കെടുക്കുന്നതെന്ന പരിഹാസം കെ.കുഞ്ഞാലിക്കുട്ടിയും ഉയർത്തി. സമ്മേളനത്തിൽ കെസി വേണുഗോപാൽ പേര് വിളിക്കാൻ വിട്ടുപോയതിന് പിന്നാലെ ആരോഗ്യ കാരണങ്ങൾ സൂചിപ്പിച്ച സുധാകരൻ വേദിവിട്ടത് പ്രവർത്തകരിൽ ആകാംക്ഷ ഉയർത്തി. കുമ്പളയിൽ നിന്ന് ആരംഭിച്ച യാത്ര രാത്രി എട്ടുമണിക്ക് കാസർകോട് മണ്ഡലത്തിൽ സ്വീകരിച്ചു. നാളെ ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളുടെ സഞ്ചരിച്ച കണ്ണൂർ ജില്ലയിലേക്ക് യാത്ര പ്രവേശിക്കും. 

ENGLISH SUMMARY:

UDF Navakeralam Yatra has commenced in Kasaragod, with a focus on outlining future development plans for Kerala and criticizing the ruling left-wing government. The journey, inaugurated by K.C. Venugopal and led by V.D. Satheesan, promises to reveal detailed development blueprints daily.