ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യസൂത്രധാരനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ രാഷ്ട്രീയബന്ധങ്ങളിലേക്ക് അന്വേഷണത്തിന് എസ്ഐടി. പോറ്റിയുടെ വീട്ടിലെത്തിയവരുടെയും സമ്മാനങ്ങള്‍ കൈപ്പറ്റിയവരുടെയും വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. ഇതിന്‍റെ ഭാഗമായി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ പോറ്റിയുടെ വീട്ടിലെത്തിയ കാര്യം വെളിപ്പെടുത്തിയ അയല്‍ക്കാരന്‍റെ മൊഴിയെടുത്തു. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും ശേഖരിച്ചു. ഇതോടെ കടകംപള്ളി സുരേന്ദ്രന്‍, അടൂര്‍ പ്രകാശ്, രാജു എബ്രഹാം തുടങ്ങിയവരുമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കുള്ള അടുപ്പവും അന്വേഷണപരിധിയിലായി.
അതേസമയം, പോറ്റി ജാമ്യം നേടി പുറത്തിറങ്ങിയതോടെ കൂടുതല്‍ പ്രതികളുടെ ജയില്‍ മോചനത്തിന് കളമൊരുങ്ങുന്നു. ഈ മാസം കുറ്റപത്രം നല്‍കിയില്ലങ്കില്‍ എ.പത്മകുമാറിനും എന്‍.വാസുവിനും കെ.എസ്.ബൈജുവിനും സ്വാഭാവിക ജാമ്യം ലഭിക്കും. ഇതോടെ അറസ്റ്റിലായ 12 പ്രതികളില്‍ ഏഴ് പേരും ജയില്‍ മോചിതരാകുന്ന സാഹചര്യമുണ്ടാകും. എന്നാല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശം അനുസരിച്ച് കുറ്റപത്രം നല്‍കുന്നതിലടക്കം തുടര്‍നടപടി തീരുമാനിക്കാനുമാണ് എസ്ഐടി ആലോചിക്കുന്നത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു, മുന്‍ അസിസ്റ്റന്‍റ് എന്‍ജിനീയറായിരുന്ന എസ്.ശ്രീകുമാര്‍, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി.സുധീഷ് കുമാര്‍ എന്നിവരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മുന്‍പേ പുറത്തിറങ്ങിയവര്‍. ഇതില്‍ ശ്രീകുമാറിന് തെളിവിന്‍റെ അഭാവത്തിലാണ് ജാമ്യം നല്‍കിയത്. മറ്റുള്ളവര്‍ക്കെല്ലാം സ്വാഭാവിക ജാമ്യവുമാണ് ലഭിച്ചത്.
ENGLISH SUMMARY:
The SIT investigating the Sabarimala gold theft case has started scrutinizing the high-profile political connections of the mastermind, Unnikrishnan Potti. Statements have been recorded from Potti's neighbor, who confirmed visits by former Minister Kadakampally Surendran, UDF Convener Adoor Prakash, and Raju Abraham to Potti's residence. The investigation team has also collected photographs documenting these visits to establish the extent of their relationship with the accused. Meanwhile, the delay in filing a chargesheet has allowed Potti and three others to secure statutory bail, raising concerns about the investigation's pace. If the SIT fails to submit the chargesheet this month, more high-ranking officials like A. Padmakumar and N. Vasu are also likely to be released. The SIT plans to submit an interim report to the Kerala High Court on Monday to decide on further proceedings. Currently, seven out of twelve arrested suspects are on the verge of being released from judicial custody.