കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. അപകടത്തില്‍ തമിഴ്നാട് സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ മരിച്ചു.
സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ആംബുലന്‍സ് വേഗതയില്‍ വന്നിടിച്ചത്. ഗുരുതരമായി പരുക്കേറ്റ മുരുകദാസിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്ന് പോയ ആംബുലൻസാണ് ഇടിച്ചത്. പൊൻകുന്നം ടൗണിൽ തുണി വ്യാപാരം നടത്തുന്നയാളാണ് മുരുകദാസ്.