പ്രമുഖ കേബിൾ ശൃംഖലയായ കേരളവിഷനിലെ വാർത്താ ചാനലുകളിൽ മനോരമ ന്യൂസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളവിഷൻ ഡിജിറ്റൽ ടിവിയിൽ ഇനി ചാനൽ നമ്പർ 16-ലൂടെ മനോരമ ന്യൂസ് പ്രേക്ഷകർക്ക് മുന്നിലെത്തും. പ്രേക്ഷക പ്രീതിയിലും വിശ്വാസ്യതയിലും മുന്നിലുള്ള  മനോരമ ന്യൂസ് ഇതോടെ, കേരള വിഷനിലെ വാര്‍ത്താചാനലുകളുടെ പട്ടികയിലും മുന്നിലെത്തുകയാണ്. 

ഏറ്റവും വേഗത്തിലുള്ള വാർത്തകളും ആഴത്തിലുള്ള വിശകലനങ്ങളും കൃത്യതയോടെ ജനങ്ങളിലേക്ക് എത്തിച്ചാണ് മനോരമ ന്യൂസ്  ജനപ്രീതി നേടിയത്.  സാങ്കേതിക തികവ് സമ്മാനിക്കുന്ന ദൃശ്യമികവോടെ ഇനി കേരള വിഷനില്‍ ചാനല്‍ നമ്പര്‍ 16ല്‍ മനോരമ ന്യൂസ് നേരില്‍ കാണാം

ENGLISH SUMMARY:

Manorama News has secured the top position among news channels on the prominent cable network Kerala Vision. Viewers can now access Manorama News on channel number 16 on Kerala Vision Digital TV, solidifying its leadership through speed, in-depth analysis, and accuracy.