ശബരിമല സന്നിധാനത്തെ ആടിയശിഷ്ടം നെയ്യ് ക്രമക്കേടില്‍ ശാന്തിക്കാരന്‍ അറസ്റ്റില്‍. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ പുനലൂര്‍ ഗ്രൂപ്പിലെ ശാന്തിക്കാരന്‍ സുനില്‍കുമാര്‍ പോറ്റിയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല നെയ് കൗണ്ടറില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു ക്രമക്കേട് നടത്തിയതും പിടിക്കപ്പെട്ടതും.
ആടിയ നെയ്യ് 100 മില്ലി പാക്കറ്റ് 100 രൂപ നിരക്കില്‍ വിറ്റിരുന്നു. ഇതിലാണ് തട്ടിപ്പ് നടത്തിയത്. 30 ശാന്തിക്കാരും മൂന്ന് ദേവസ്വംബോര്‍ഡ് ജീവനക്കാരുമാണ് പ്രതികള്‍. 13,675 പാക്കറ്റ് നെയ്യാണ് കാണാതായത്. പാക്കിങ്ങിനടക്കം കൃത്യമായ കണക്കില്ലായിരുന്നു എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
നെയ്യ് കൗണ്ടറില്‍ ജോലി ചെയ്തവരെ എല്ലാം പ്രതികളാക്കി ആണ് വിജിലന്‍സ് കേസെടുത്തത്. ആടിയശിഷ്ടം നെയ്യ് വിതരണത്തിൽ ഏർപ്പെട്ടിരുന്ന സുനിൽ കുമാർ പോറ്റി വിൽപനയിലൂടെ ലഭിച്ച 68,200 രൂപ ദേവസ്വത്തിൽ അടയ്ക്കാതെ 17 ദിവസം കൈവശം വച്ചതായും കണ്ടെത്തി.