പരീക്ഷണങ്ങളുടെ ഒരുപരമ്പരയായിരുന്നു ഇടുക്കി മൂലമറ്റം സ്വദേശി ചിന്നമ്മയ്ക്ക് ജീവിതം. സ്തനാർബുദത്തോടും, പാതിവഴിയിൽ മുടങ്ങിയ പഠിപ്പിനോടും ഒരേസമയം പോരാടി ജയിച്ച കഥ പറയാനുണ്ട് ചിന്നമ്മയ്ക്ക്. ആർക്കും ആത്മവിശ്വാസമാകുന്ന ആ കഥയറിയാം.
രോഗകാലത്തെ മനക്കരുത്തുകൊണ്ട് മറികടന്നു. ഇനിയുള്ള ജീവിതം മറ്റുള്ളവർക്ക് തണലാകണമെന്ന ഉറച്ച തീരുമാനം അവിടെ തുടങ്ങുന്നു. ആശ പ്രവർത്തകയായതോടെ മൂലമറ്റത്തെ ഓരോ വീടിനും പ്രിയപ്പെട്ടവളായി. ഇന്നിപ്പോൾ കുടുംബത്തിന് കൈത്താങ്ങാകാൻ കഴിയുന്നതിന്റെ സന്തോഷവുമുണ്ട്.
ഇടക്ക് നിലച്ച പഠനമെന്ന മോഹത്തെയും കൈവിട്ടില്ല. സാക്ഷരതാമിഷന്റെ തുല്യതാ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു. അതിജീവനത്തിന്റെ അടയാളമായി, അറിവിന്റെ വെളിച്ചമായി ചിന്നമ്മ യാത്ര തുടരുകയാണ്.