ചോയിക്കുട്ടി ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരത്തിന് മലയാള മനോരമ കൊല്ലം ബ്യൂറോയിലെ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിൽ അർഹനായി. 2025 മാർച്ച് 19 നു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം കുടപ്പനകുന്ന് സിവിൽ സ്റ്റേഷനിൽ തേനീച്ചക്കൂട് ഇളകി തേനീച്ചകൾ ആളുകളെ വളഞ്ഞ് കുത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ജീവനക്കാരിയുടെ ചിത്രത്തിനാണ് പുരസ്കാരം. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 7ന് കാലിക്കറ്റ് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.