സംസ്ഥാന ബജറ്റില്‍ പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ അനുവദിച്ചു. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കും. ഇതിനായി 15 കോടി രൂപ മാറ്റിവച്ചു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കായി 167 കോടി രൂപ വകയിരുത്തി. സൗജന്യ യൂണിഫോം പദ്ധതിക്ക് 150 കോടി രൂപയും സ്കൂളുകളിലെ മാലിന്യ സംസ്കരണത്തിന് 10 കോടി രൂപയും സ്കൂള്‍ ഐ.ടി പഠനത്തിന് 88 കോടി രൂപയുമാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. 

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരിചരണം നൽകുന്ന സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 62 കോടി രൂപ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസത്തിന് 861 കോടി രൂപ അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 8.6 ശതമാനം കൂടുതലാണിത്.  ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലയുടെ പ്രവർത്തനങ്ങള്‍ക്കായി 259.09 കോടി രൂപ വകയിരുത്തി. 

 

ഒരു പഞ്ചായത്ത് ഒരു കളിസ്ഥലം പദ്ധതിക്ക് 28 കോടി രൂപ അനുവദിച്ചു. ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിന് 17 കോടി രൂപയും 

സ്പോര്‍ട്സ് കൗണ്‍സിലിന് 42.6 കോടി കോടി രൂപയുമാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. കായികമേഖലയ്ക്ക് ആകെ  220 കോടി രൂപ അനുവദിച്ചു. 

 

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1500 രൂപ കൂട്ടി. ഇതോടെ പെന്‍ഷന്‍ 13,000 രൂപയാകും. 

ENGLISH SUMMARY:

Kerala Budget 2024 significantly boosts public education with an allocation of ₹1128 crore. Key initiatives include a life insurance scheme for students from grades 1 to 12, and substantial funds for higher education and sports development.