റജി ലൂക്കോസിനു പിന്നാലെ ഇടതു നിരീക്ഷകന്‍ ബി.എന്‍.ഹസ്കറും സിപിഎം വിട്ടു. ഇന്നു ആര്‍.എസ്.പി യില്‍ അംഗത്വം സ്വീകരിക്കും. രക്തസാക്ഷി ഫണ്ട് വെട്ടിക്കുന്ന നിലവാരത്തിലേക്ക് താഴ്ന്നതാണ് 36 വര്‍ഷത്തെ പാര്‍ട്ടി ബന്ധം വിടാന്‍ കാരണമെന്നു ഹസ്കര്‍ മനോരമ ന്യൂസിനോടു പറഞ്ഞു
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചതിനു ഹസ്കറെ പാര്‍ടി താക്കീത് ചെയ്തിരുന്നു. പാര്‍ട്ടി ലൊനിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടതു നിരീക്ഷക പട്ടം അഴിച്ചുവെയ്ക്കണമെന്നായിരുന്നു താക്കീത്. ഇത്രയും നാള്‍കിട്ടിയ ശമ്പളവും ഗണ്‍മാനേയും തിരിച്ചേല്‍പ്പിക്കുന്നു എന്നു പരിഹസിച്ചായിരുന്നു താക്കീതിനു മറുപടി നല്‍കിയത്. പിന്നാലെയാണ് എസ്.എഫ്.ഐ കാലത്തു തുടങ്ങിയ പാര്‍ട്ടി ബന്ധം മുറിച്ചുമാറ്റുന്നത്.ഏറെക്കാലം പാര്‍ടിയുടെ ചാനലുകളിലെ മുഖമായിരുന്നു അഭിഭാഷകനും കൂടിയായ ഹസ്കര്‍.
ആര്‍.എസ്.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. വി.ഡി. സതീശന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അംഗത്വം സ്വീകരിക്കും നേരത്തെ ഇടതു നിരീക്ഷകനായ റെജി ലൂക്കോസും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു