സില്‍വര്‍ ലൈനിന് പകരം ഡല്‍ഹി- മീററ്റ് മാതൃകയില്‍ റാപിഡ് റെയില്‍ ട്രാൻസിറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം. മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം. ശ്രീധരന്‍ മുന്നോട്ട് വെച്ച ആശയത്തെ ഗൗനിക്കാതെയാണ് തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ സംസ്ഥാനം റാപ്പിഡ് റെയില്‍ പ്രഖ്യാപിച്ചത്. കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ മുണ്ടക്കൈ ചൂരല്‍മല ദുരിന്ത ബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു .
ഇ ശ്രീധരന്‍റെ അതിവേഗ റയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുമെന്ന് മനസിലാക്കിയതാണ് ബജറ്റിന് തലേദിവസം അതിവേഗം ആര്‍ ആര്‍ ടി എസ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ നാലു ഘട്ടമായാണ് റാപ്പിഡ് റയില്‍ നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയാണ് . സില്‍വര്‍ ലൈനിലെ എതിര്‍പ്പുകള്‍ മനസിലാക്കി പൂര്‍ണമായും തൂണുകളിലൂടയും തുരങ്കത്തിലൂടെയുമാണ് റാപ്പിഡ് റയില്‍ നടപ്പാക്കുക.
അത്യാവശ്യം വേണ്ടിടത്ത് മാത്രമാവും ഭൂമി ഏറ്റെടുക്കുക. പദ്ധതിയുടെ അനുമതിക്കായി കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് സംസ്ഥാനം ഉടന്‍ കത്ത് കൈമാറും. 60 ശതമാനം തുകം ധനകാര്യ സ്ഥാനപങ്ങളില്‍ നിന്ന് വായ്പയെടുക്കും. 20 ശതമാനം തുക സംസ്ഥാനം വഹിക്കും. 20 ശതമാനം കേന്ദ്രസഹായം തേടും .
മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതരുടെ 18.75 കോടിയുടെ വായ്പയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. 555 പേര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം ആശ്വാസമാകുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കന്യാസ്ത്രീക്കുള്ള സര്‍ക്കാരിന്‍റെ പെന്‍ഷന്‍ പ്രഖ്യാപനം. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾക്ക് പെന്‍ഷന്‍ ലഭിക്കും. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള കന്യാസ്ത്രീകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക .