ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയാ ഗാന്ധിക്കെതിരായ മന്ത്രി വി.ശിവന്‍കുട്ടിയുടെ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ചിത്രത്തിന്‍റെ പേരില്‍ സോണിയാ ഗാന്ധിക്കെതിരെ വിരല്‍ ചൂണ്ടില്ലെന്ന് ബേബി പറഞ്ഞു. സോണിയാ ഗാന്ധിക്ക് തെറ്റായ ചിന്തയുണ്ടെന്ന് ശിവൻകുട്ടിയോ മറ്റാരെങ്കിലുമോ ആരോപിക്കുമോ എന്ന് താൻ കരുതുന്നില്ല. വിവാദത്തില്‍ സോണിയാ ഗാന്ധിയെ എത്തിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണെന്നും ബേബി ഡല്‍ഹിയില്‍ പറഞ്ഞു.
സോണിയാഗാന്ധിയുടെ പേര് വലിച്ചിഴച്ചതില്‍ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ചും പരിഹസിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെതി. ശിവൻകുട്ടി വിഡ്ഢിത്തം മാത്രം പറയുന്ന ആളാണ്. നിയമസഭയില്‍ അടിവസ്ത്രം കാണിച്ച് മേശപ്പുറത്ത് കയറിയ ആളാണ് പ്രതിപക്ഷത്തെ മര്യാദ പഠിപ്പിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ശിവൻകുട്ടി സംഘിക്കുട്ടിയെന്ന് കെ.മുരളീധരനും ആഞ്ഞടിച്ചു. പ്രതിപക്ഷനേതാവ് അഹങ്കാരിയെന്ന് ശിവന്‍കുട്ടി തിരിച്ചടിച്ചു.