കൊല്ലം കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. കൊട്ടാരക്കര - കൊല്ലം റോഡിൽ താമരശ്ശേരി ജംഗ്ഷന് സമീപത്താണ് അപകടം. മരിച്ച ഒരാൾക്ക് തീപ്പൊള്ളലേറ്റു. നേർക്കുനേർ ഉള്ള ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല ചികിത്സയിലുള്ള രണ്ടുപേരും സ്വകാര്യ ആശുപത്രിയിലാണ്.
തിരുവനന്തപുരം നെടുമങ്ങാട് സ്കൂട്ടറില്‍ കാറിടിച്ച് യുവതി മരിച്ചു. അരുവിക്കര സ്വദേശി ഹസീനയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മക്കളായ ഷംനയും ഹംസയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സിയിലാണ്. ആറുമണിയോടെയാണ് അപകടം. ഇളയകുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവരുമ്പോഴാണ് അപകടം. കാര്‍ വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ചികില്‍സയിലുള്ള കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ല.