എന്‍എസ്‌എസിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി. പി.എസ്.ശ്രീധരന്‍ പിള്ള എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ കണ്ടു. സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനം. ബി.ജെ.പിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും സൗഹൃദസന്ദര്‍ശനമാണെന്ന് സുകുമാരന്‍ നായര്‍. സൗഹൃസന്ദര്‍ശനമെങ്കിലും സംഭാഷണത്തില്‍ രാഷ്ട്രീയവും പരാമര്‍ശിച്ചുവെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
അതേസമയം, എന്‍എസ്എസുമായുള്ള ഐക്യത്തിന് എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള യൂണിയൻ ഭാരവാഹികൾ ആലപ്പുഴയില്‍ ചേര്‍ന്ന വിശാല കൗണ്‍സിലില്‍ പങ്കെടുത്തിരുന്നു. എസ്എന്‍ഡിപി കൗണ്‍സില്‍യോഗം അംഗീകാരം നല്‍കിയതിന് പിന്നാലെ എസ്എന്‍ഡിപിയെ പെരുന്നയിലേക്ക് എന്‍എസ്എസ് സ്വാഗതം ചെയ്തിരുന്നു.