ശബരിമല സ്വർണക്കൊള്ളയിൽ വേഗത്തിൽ കുറ്റപത്രം നൽകാൻ പ്രത്യേക സംഘം. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ പ്രതികൾക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് നടപടി വേഗത്തിൽ ആക്കുന്നത്. മുരാരി ബാബു ഇന്നലെ ജയിൽ മോചിതനായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഒരു കേസിൽ ജാമ്യം ലഭിച്ചു. Also Read: ശബരിമല ക്ഷേത്രം നടത്തിപ്പുകാര്‍ ജയില്‍വാസം അനുഭവിക്കണം; 2014ലെ ദേവപ്രശ്‌നം ശരിയായോ? .

മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നൽകാനാണ് ആലോചന.  അതിനിടെ, കേസില്‍ അറസ്റ്റിലായ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  കെ.പി.ശങ്കരദാസിനെ പൂജപ്പുര  സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.  

ദ്വാരപാലക ശില്‍പ പാളികളിലെ സ്വർണ്ണ മോഷണക്കേസിൽ ആവും ആദ്യം കുറ്റപത്രം നൽകുക. ഇതുവരെയുള്ള കണ്ടെത്തലുകൾ ചേർത്ത് ആദ്യഘട്ട കുറ്റപത്രം നൽകാനാണ് ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി ശാസ്ത്രീയ പരിശോധന ഫലത്തെക്കുറിച്ച് വിഎസ്‌സി‌യിലെ ഉദ്യോഗസ്ഥരുമായി ഉടൻ ചർച്ച നടത്തും. 

ഇതുവഴി നഷ്ടമായ സ്വർണ്ണത്തിന്റെ അളവിൽ വ്യക്തത വരുത്താൻ ആകും എന്നാണ് കരുതുന്നത്. അതിനുശേഷം ഒമ്പതാം തീയതി ഹൈക്കോടതിയിൽ നൽകുന്ന ഇടക്കാല റിപ്പോർട്ടിൽ കുറ്റപത്രം നൽകാനുള്ള താല്‍പര്യം അറിയിക്കും. കോടതി അനുവദിച്ചാൽ ആദ്യഘട്ട കുറ്റപത്രം നൽകും.കുറ്റപത്രം നൽകിയാലും ഗൂഢാലോചന കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും.

ENGLISH SUMMARY:

The Special Investigation Team (SIT) probing the Sabarimala gold theft case has decided to expedite the filing of the charge sheet. The move comes as several accused have started securing bail due to the delay in filing the charge sheet, even three months after the investigation began. Murari Babu was released from jail on bail yesterday, while Unnikrishnan Potty also secured bail in one of the cases.