പുതുതലമുറയ്ക്കായുള്ള വഴിമാറലാണ് നാസയിൽ നിന്നുള്ള തന്റെ വിരമിക്കലെന്ന് ബഹിരാകാശ യാത്രിക സുനിത വില്യംസ്. കേരളത്തിലെ വിദ്യാർഥികളുമായി സംവദിക്കാൻ സാധിച്ചതിലെ സന്തോഷവും അവർ പങ്കിട്ടു. കോഴിക്കോട്ടെ KLF വേദിയാണ് വിദ്യാർഥികൾക്ക് സുനിത വില്യംസുമായി സംവദിക്കാൻ അവസരമൊരുക്കിയത്.
പാഠ പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ ഇതിഹാസ താരം വിദ്യാർഥികൾക്ക് മുന്നിൽ എത്തിയപ്പോൾ വേദി ആരവങ്ങളാൽ നിറഞ്ഞു. നടി റീമാ കല്ലിങ്കൽ കൂടി മോഡറേറ്ററായി എത്തിയതോടെ കുട്ടികളുടെ ആവേശത്തിന് ആക്കം കൂടി. 27 വർഷത്തെ ബഹിരാകാശ ജീവിതം വിദ്യാർഥികൾക്കായി സുനിത വില്യംസ് ഓർത്തെടുത്തു. നാസയിൽ നിന്ന് വിരമിച്ചതിനെ കുറിച്ചുള്ള വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ.
ലോക ജനതയ്ക്ക് പ്രചോദനമായ സുനിതയുടെ പ്രചോദനമാരെന്ന വിദ്യാർഥികളുടെ ആകാംഷയ്ക്ക് മറുപടി സ്വന്തം മാതാപിതാക്കളെന്നായിരുന്നു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമിക്ക് അതിർത്തികളില്ല. യുദ്ധവുമില്ല. എല്ലാം മനോഹരം. പിന്നെ എന്തിനുവേണ്ടി പരസ്പരം നാം കലഹിക്കണമെന്ന ചോദ്യവും വിദ്യാർഥികളുടെ മനസിൽ തെളിയിച്ചാണ് സുനിത മടങ്ങിയത്.